തമിഴ്‌നാട് ദിണ്ഡുക്കല്‍ സ്വദേശി സെബാസ്റ്റ്യൻ ആണ് പിടിയിലായത് പ്രതീകാത്മക ചിത്രം
Kerala

14കാരന് എല്ലാത്തിനോടും പേടി: പ്രാര്‍ത്ഥന കണ്‍വെന്‍ഷനിടെ ലൈം​ഗിക പീഡനം; 44കാരൻ പിടിയിൽ

മൂന്നാറിൽ വച്ച് നടന്ന പ്രാർത്ഥന കൺവെൻഷനിൽ വെച്ചാണ് കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്

സമകാലിക മലയാളം ഡെസ്ക്

മൂന്നാർ: പ്രാർത്ഥന കൺവെൻഷനിടെ 14കാരന് പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്‌നാട് ദിണ്ഡുക്കല്‍ സ്വദേശി സെബാസ്റ്റ്യൻ ആണ് പിടിയിലായത്. മൂന്നാറിൽ വച്ച് നടന്ന പ്രാർത്ഥന കൺവെൻഷനിൽ വെച്ചാണ് കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. പ്രതിക്കെതിരെ പോക്സോ കേസെടുത്തു.

കഴിഞ്ഞ ഏപ്രിലിലാണ് മൂന്നാറില്‍വെച്ച് വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രാര്‍ത്ഥന കണ്‍വെന്‍ഷൻ നടത്തിയത്. സഹായിയായാണ് സെബാസ്റ്റ്യൻ എത്തിയത്. വൈകുന്നേരം വരെ നീണ്ടു നിന്ന പ്രര്‍ത്ഥനകളിൽ കുട്ടികളാണ് കുടുതലും പങ്കെടുത്തിരുന്നത്. ഇവിടെവെച്ചാണ് രാജാക്കാട് സ്വദേശിയായ പതിനാലുകാരനെ സെബാസ്റ്റ്യൻ ഉപദ്രവിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പീഡനത്തെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം വരാൻ തുടങ്ങി. മാസങ്ങളായി എന്തിനെയും ഭയത്തോടെ കണ്ടിരുന്ന കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തില്‍ പ്രതി സെബാസ്റ്റ്യനെ തൂത്തുക്കുടിയില്‍ നിന്നും പിടികൂടുകയായിരുന്നു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT