പ്രതീകാത്മക ചിത്രം 
Kerala

15കാരന് കഞ്ചാവ് നൽകി; ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡനം; കുട്ടിയെ ഉപയോ​ഗിച്ചു തന്നെ കെണിയൊരുക്കി പ്രതിയെ കുടുക്കി

അയല്‍വാസിയായ റഷാദ് വഴിയാണ് കുട്ടി കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടതെന്നു പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: 15കാരനെ ആളൊഴിഞ്ഞ വീട്ടിൽ വച്ച് കഞ്ചാവ് നൽകി പീഡനത്തിനിരയാക്കി. കണ്ണൂർ ആയിക്കരയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

അയല്‍വാസിയായ റഷാദ് വഴിയാണ് കുട്ടി കഞ്ചാവ് വില്‍പനക്കാരുടെ വലയില്‍ പെട്ടതെന്നു പൊലീസ് പറയുന്നു. ഇയാളെ കണ്ടെത്തിയിട്ടില്ല. തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

കോവിഡ് കാലത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ അയല്‍വാസിയായ റഷാദ് വാങ്ങിയിരിന്നു. ഇയാള്‍ ആയിക്കരയിലുള്ള ഒരാളുമായി നമ്പര്‍ കൈമാറിയാണ് കുട്ടിയെ കെണിയില്‍പ്പെടുത്തുന്നത്. ഇരുവരും കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ്.

കഞ്ചാവ് ബീഡി നല്‍കി കുട്ടിയെ ആയിക്കരയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഇവര്‍ കൊണ്ടു പോകാറുണ്ടായിരുന്നു. ഇതു തുടര്‍ന്നതോടെ കുട്ടി വീട്ടില്‍ വിവരമറിയിച്ചു. 

പിന്നാലെ കുട്ടിയുടെ അമ്മാവന്മാരും പൊലീസും ചേര്‍ന്ന് കുട്ടിയെ ഉപയോഗിച്ചു തന്നെ പ്രതിയെ കുടുക്കി. സംഘത്തിലെ ആളുകളെ കുട്ടിയെ കൊണ്ടുതന്നെ വിളിപ്പിച്ച പൊലീസ് ഇയാള്‍ മുറിയുടെ അകത്ത് കയറിയതോടെ വാതില്‍ പൊളിച്ച് പിടികൂടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT