പ്രതീകാത്മക ചിത്രം 
Kerala

കടയില്‍ ബൈക്കിടിച്ചത് ചോദ്യം ചെയ്തു; പച്ചക്കറി വില്‍പ്പനക്കാരനായ പതിനഞ്ചുകാരനെ തല്ലിക്കൊന്നു

രണ്ടംഗ സംഘം ക്രൂരമായി മര്‍ദിച്ച പതിനഞ്ചുകാരന്‍ മരിച്ചു. നോയിഡയിലാണ് സംഭവം നടന്നത്. പച്ചക്കറി വില്‍പ്പനക്കാരനായ രോഹിതാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നോയിഡ: രണ്ടംഗ സംഘം ക്രൂരമായി മര്‍ദിച്ച പതിനഞ്ചുകാരന്‍ മരിച്ചു. നോയിഡയിലാണ് സംഭവം നടന്നത്. പച്ചക്കറി വില്‍പ്പനക്കാരനായ രോഹിതാണ് മരിച്ചത്. ലിഖ് രാഘവ്, ആശിഷ് സിങ് എന്നിവരാണ് രോഹിതിനെ മര്‍ദിച്ചത്. വെള്ളിയാഴ്ച രാത്രി ഇവരുടെ മര്‍ദനമേറ്റ രോഹിത് ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പച്ചക്കറി കടയില്‍ ബൈക്കിടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് രോഹതിന്റെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. 

പ്രതികളുടെ ബൈക്ക് കടയില്‍ ഇടിച്ചത് ചോദ്യം ചെയ്ത രോഹിത്തിനെ ഇവര്‍ അസഭ്യം പറഞ്ഞിരുന്നു പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സ്ഥലം വിട്ട യുവാക്കള്‍ രാത്രിയോടെ വടികളുമായി മടങ്ങിയെത്തി രോഹിത്തിനെ മര്‍ദിക്കുകയായിരുന്നു. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണം. ഗുരുതരാവസ്ഥയിലായ പതിനഞ്ചുകാരനെ ആശുപച്രിയില്‍ എത്തിത്തെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT