തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 15 ഹോട്ട്സ്പോട്ടുകള് കൂടി പ്രഖ്യാപിച്ചു. 22 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 610 ആയി ഉയര്ന്നു.
എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടൈന്മെന്റ് സോണ് സബ് വാര്ഡ് 8), പൂത്രിക (സബ് വാര്ഡ് 10), രാമമംഗലം (സബ് വാര്ഡ് 8), നോര്ത്ത് പറവൂര് (സബ് വാര്ഡ് 3), തിരുമാറാടി (സബ് വാര്ഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്ഡുകളും), കുണ്ടറ (സബ് വാര്ഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂര് ജില്ലയിലെ അവിനിശേരി (സബ് വാര്ഡ് 4, 5), മുള്ളൂര്ക്കര (സബ് വാര്ഡ് 6), മതിലകം (സബ് വാര്ഡ് 16), കോഴിക്കോട് ജില്ലയിലെ കരുവാറ്റൂര് (സബ് വാര്ഡ് 4, 11), ഇടുക്കി ജില്ലയിലെ ശാസ്താംപാറ (10), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല് (1, 2, 3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്.
22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (എല്ലാ വാര്ഡുകളും), തോട്ടപ്പുഴശേരി (സബ് വാര്ഡ് 13), റാന്നി പഴയങ്ങാടി (12), റാന്നി പെരുനാട് (1), നെടുമ്പ്രം (3), കോന്നി (13), എറണാകുളം ജില്ലയിലെ പോത്തനിക്കാട് (6, 7 (സബ് വാര്ഡ്), അങ്കമാലി മുന്സിപ്പാലിറ്റി (സബ് വാര്ഡ് 2), മുണ്ടക്കുഴ (സബ് വാര്ഡ് 10), മുളന്തുരുത്തി (സബ് വാര്ഡ് 6), പിറവം മുന്സിപ്പാലിറ്റി (4), തൃശൂര് ജില്ലയിലെ കൊടുങ്ങല്ലൂര് മുന്സിപ്പാലിറ്റി (20), പെരിഞ്ഞാനം (1), വെള്ളങ്കൊല്ലൂര് (സബ് വാര്ഡ് 12), പാലക്കാട് ജില്ലയിലെ മണ്ണൂര് (4), നെല്ലായ (1, 8), തച്ചമ്പാറ (14), കോഴിക്കോട് ജില്ലയിലെ നരിക്കുനി (5), പേരാമ്പ്ര (സബ് വാര്ഡ് 4, 6, 10, 11,13), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര് നഗര് (1), കൊല്ലം ജില്ലയിലെ ഉമ്മന്നൂര് (3, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണില് നിന്നും ഒഴിവാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates