Kerala

16അടി നീളം, 45കിലോ തൂക്കം; കോഴിയെ തിന്നാൻ എത്തിയ ഭീമൻ പെരുമ്പാമ്പ് പിടിയിൽ

തിരുവനന്തപുരം പെരിങ്ങമ്മല മങ്കയം സ്വദേശി ഉഷയുടെ വീടിന്റെ കോഴിക്കൂടിനു സമീപത്തുനിന്നാണ് ഭീമൻ പാമ്പിനെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; 16അടി നീളവും 45കിലോ തൂക്കവുമുള്ള ഭീമൻ പെരുമ്പാമ്പ് വനം വകുപ്പിന്റെ പിടിയിൽ. തിരുവനന്തപുരം പെരിങ്ങമ്മല മങ്കയം സ്വദേശി ഉഷയുടെ വീടിന്റെ കോഴിക്കൂടിനു സമീപത്തുനിന്നാണ് ഭീമൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് പാലോട് ഫോറസ്റ്റ് ഓഫിസിൽ വിവരം അറിയിച്ചതിനെ തുടർന്ന്  വനം വകുപ്പിലെ സനൽരാജാണ് പാമ്പിനെ പിടികൂടിയത്. 

15 വയസ്സ്  പ്രായവുമുള്ള ആൺപാമ്പ് ഇന്നലെ രാവിലെ കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വീട്ടുകാരുടെ കണ്ണിൽപ്പെട്ടത്. പിടികൂടിയ പാമ്പിനെ പിന്നീട് ഉൾവനത്തിൽ വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം