Kerala

16കാരനെ പ്രക‌ൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് ആറ് പേർ അറസ്റ്റിൽ

16കാരനെ പ്രക‌ൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് ആറ് പേർ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ആറ് പേർ അറസ്റ്റിൽ. 16 വയസുകാരനാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്. വേങ്ങര പൊലീസാണ് ആറ് പോരെ അറസ്റ്റ് ചെയ്തത്. 

ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലെടുത്ത കേസിൽ അഞ്ച് പേരും വേങ്ങര പൊലീസിൽ ലഭിച്ച പരാതിയിൽ ഒരാളുമാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായത്. നെടുംപറമ്പ് ചിറയിൽ കബീർ (29), ചേറൂർ മുളയത്തിൽ നിസ്താർ (42), ഐക്കരപ്പടി മണ്ണരക്കൽ ഗോപാലകൃഷ്ണൻ (50), മോങ്ങം ചേപ്പൻ കലായിൽ പോക്കർ (64), മമ്പീതി വള്ളിക്കാടൻ മുഹമ്മദ് ഹുസൈൻ (55) എന്നിവരെയാണ് ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിൽ അറസ്റ്റ് ചെയ്തത്. 

കൂരിയാട് വെച്ച് കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയിൽ കക്കാട് മാട്ടറ നൗഷാദ് (43)ആണ് അറസ്റ്റിലായ മറ്റൊരാൾ. അന്വേഷണ ചുമതലയുള്ള കരിപ്പൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം