കൊല്ലപ്പെട്ട അഭിറാം 
Kerala

തിരുവനന്തപുരത്ത് കാണാതായ 17 കാരന്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം ചാക്കില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

തിരച്ചില്‍ തുടരുന്നതിനിടെയാണ് പാങ്ങപ്പാറയില്‍ മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീകാര്യം സംഗീത് നഗറില്‍ നിന്നും കാണാതായ 17 കാരന്‍ അഭിറാമിനെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകീട്ട് മുതലാണ് കുട്ടിയെ കാണാതായിരുന്നത്. തുടര്‍ന്ന് തിരച്ചില്‍ തുടരുന്നതിനിടെയാണ് പാങ്ങപ്പാറയില്‍ മൃതദേഹം കണ്ടെത്തിയത്.

അഭിറാം എംഡി ( അച്ചു) എന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി ചാക്കിലാക്കി മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ ഒരു കോള്‍ വന്നതിന് ശേഷമാണ് 17 കാരന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നു എന്നു പറഞ്ഞാണ് കുട്ടി പോയതെന്ന് പിതാവ് പറയുന്നു. പിന്നീട് ഫോണില്‍ വിളിച്ച് വൈകാതെ എത്തുമെന്നും അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫായി. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

17-year-old boy ( Abhiram) who went missing in Thiruvananthapuram found dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്'; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍

'ചിലപ്പോൾ ഒറ്റരാത്രി കൊണ്ട് വലിയ സ്റ്റാർ ആകാം, അല്ലെങ്കിൽ ഒന്നുമല്ലാതെയുമാകാം; ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ് സിനിമ'

2 സെഞ്ച്വറി കൂട്ടുകെട്ടുകള്‍; കേരളത്തിനെതിരെ ഗുജറാത്തിന് മുന്‍തൂക്കം

സിപിഎമ്മിന്റെ ക്ലാസ് ആവശ്യമില്ല, സംഘപരിവാറിനു വേണ്ടി പണിയെടുത്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം: റോജി എം ജോണ്‍

'തട്ടിക്കൊണ്ടു പോകുന്നത് കൂടിയാൽ രാമായണത്തെ കുറ്റം പറയുമോ ?'; രാം ​ഗോപാൽ വർമയ്ക്ക് വിമർശനം