'ചിലപ്പോൾ ഒറ്റരാത്രി കൊണ്ട് വലിയ സ്റ്റാർ ആകാം, അല്ലെങ്കിൽ ഒന്നുമല്ലാതെയുമാകാം; ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ് സിനിമ'

'സിനിമയെ പറ്റി നമുക്കൊരിക്കലും ആരോടും ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ്'.
Femina George
Femina Georgeഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

ഒരിക്കലും ഒരുറപ്പ് പറയാൻ പറ്റാത്ത മേഖലയാണ് സിനിമയെന്ന് നടി ഫെമിന ജോർജ്. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ വലിയ സ്റ്റാർ ആകാം. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ ഒന്നുമല്ലാതെ ഏറ്റവും താഴെ പോകാമെന്നും നടി പറഞ്ഞു. അതുകൊണ്ട് തന്നെ ബാക്ക്അപ്പായി എന്തെങ്കിലും ഉള്ളത് നല്ലതാണെന്നും നടി കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

"സിനിമയെ പറ്റി നമുക്കൊരിക്കലും ആരോടും ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ്. പഠിച്ചു കഴിഞ്ഞാൽ നമുക്ക് എവിടെയെങ്കിലുമൊക്കെ വർക്ക് ചെയ്യുകയാണ് എന്ന് പറയാൻ പറ്റും. പക്ഷേ സിനിമ എന്ന് പറയുന്നത്, നമുക്കൊരാൾക്കും ആരെയും കുറിച്ച് എവിടെയും പറയാൻ പറ്റില്ല. കാരണം എന്തും സംഭവിക്കാം.

ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ വലിയ സ്റ്റാർ ആകാം. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ ഒന്നുമല്ലാതെ ഏറ്റവും താഴെ പോകാം. എന്റെ ഒരു അഭിപ്രായത്തിൽ സിനിമയിലുള്ളവർക്ക് ഒരു സേഫ്റ്റിക്ക് വേണ്ടി ഒരു ബാക്ക്അപ് ഉള്ളതു നല്ലതാണ്. നമ്മളത് എപ്പോഴും ചിന്തിക്കാൻ വേണ്ടിയല്ല, പക്ഷേ ജീവിതം നിങ്ങൾ ആഗ്രഹിച്ചതു പോലെ ആയില്ലെങ്കിലോ ?.

അങ്ങനെയൊരു അവസ്ഥയിലേക്ക് പോയിക്കഴിഞ്ഞാൽ ഒരു ബാക്ക്അപ് ആവശ്യമാണ്".- ഫെമിന പറഞ്ഞു. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെയാണ് ഫെമിന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ബ്രൂസ്‌ലി ബിജി എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Femina George
'തട്ടിക്കൊണ്ടു പോകുന്നത് കൂടിയാൽ രാമായണത്തെ കുറ്റം പറയുമോ ?'; രാം ​ഗോപാൽ വർമയ്ക്ക് വിമർശനം
Femina George
'അഞ്ചാം പാതിര'യ്ക്ക് ശേഷം ഇത് അഞ്ചാം തവണ; ചാക്കോച്ചനു കൈകൊടുത്ത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്
Femina George
അനിയുടെ പവറില്ലാതെ 'കിം​ഗ്'; എഡ് ഷീരാനും അർജിത് സിങ്ങും പാടിയിട്ടും ഇംപാക്ടില്ലെന്ന് വിമർശനം
Summary

Femina George about film career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER