അനിയുടെ പവറില്ലാതെ 'കിം​ഗ്'; എഡ് ഷീരാനും അർജിത് സിങ്ങും പാടിയിട്ടും ഇംപാക്ടില്ലെന്ന് വിമർശനം

King Song
King SongYoutube
Updated on: 
1 min read

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് 'കിം​​ഗ്'. താരത്തിന്റെ 61-ാം പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയെങ്കിലും ആരാധകർക്കിടയിൽ കാര്യമായ ആവേശം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിച്ചെത്തിയ 'തൂ മിൽ ജായേ' എന്ന ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

എഡ് ഷീരാനും അർജിത് സിങ്ങും ഉൾപ്പെടെയുള്ള പ്രമുഖ ഗായകർ അണിനിരന്നിട്ടും ഗാനം പ്രതീക്ഷിച്ച സ്വാധീനം ചെലുത്തിയില്ലെന്നാണ് ഒരു വിഭാഗം ആരാധകരുടെ വിമർശനം. റൊമാൻസും ആക്ഷനും സമന്വയിപ്പിച്ചുള്ള ദൃശ്യങ്ങളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. എന്നാൽ ഗാനത്തിന്റെ സംഗീതവും ദൃശ്യാവിഷ്കാരവും പുതുമയില്ലാത്തതാണെന്നാണ് ചിലരുടെ അഭിപ്രായം.

ചിത്രത്തിന്റെ സംഗീത സംവിധായകനായി അനിരുദ്ധ് രവിചന്ദറെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. 'ജവാൻ' എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ഷാരൂഖ് ഖാനും അനിരുദ്ധും വീണ്ടും ഒന്നിക്കുന്നതിൽ ആരാധകർ വലിയ പ്രതീക്ഷ പുലർത്തിയിരുന്നു. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളും മറ്റ് പ്രോജക്ടുകളും കാരണം അനിരുദ്ധ് ചിത്രത്തിൽനിന്ന് പിന്മാറുകയായിരുന്നു. പകരം സച്ചിൻ-ജിഗാർ കൂട്ടുകെട്ടാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധിന്റെ അഭാവം പുതിയ ഗാനത്തിൽ പ്രകടമാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം. എഡ് ഷീരാനും അർജിത് സിങ്ങും പാടിയിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഗാനം ഉയർന്നില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

ഷാരൂഖ് ഖാനും ദീപികയും ഒന്നിച്ചെത്തുന്ന ഗാനത്തിലെ രംഗങ്ങൾ 'പത്താൻ' ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനത്തെ ഓർമിപ്പിക്കുന്നുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം. കൊറിയോ​ഗ്രാഫിയിലും സമാനതകൾ കണ്ടെത്തുന്നുണ്ട് സോഷ്യൽ മീഡിയ. ഓറഞ്ച് വസ്ത്രത്തിലുള്ള ദീപികയുടെ രംഗങ്ങളും ഇരുവരുടെയും റൊമാന്റിക് സീനുകളും പഴയ ഗാനത്തിന്റെ ആവർത്തനമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

'പത്താൻ' എന്ന ചിത്രത്തിനുശേഷം സിദ്ധാർഥ് ആനന്ദും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'കിങ്'. സുജോയ് ഘോഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷാരൂഖിനൊപ്പം ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ, രാഘവ് ജുയൽ, സുഹാന ഖാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബർ 24ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

King Song
'ഞാൻ പലപ്പോഴും സം​ഘിയും ജിഹാദിയും ആയിട്ടുണ്ട്, എന്റെ ശരി മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്'; നിർമൽ പാലാഴി
King Song
'വീക്കായ സമയത്ത് കൂടെ നിന്നത് ലിബിൻ, എന്ത് വന്നാലും ഒരാൾ കൂടെയുണ്ട് എന്നുള്ള ധൈര്യമുണ്ടിപ്പോൾ; അതിലാണ് ഞാൻ വീണത്'
King Song
'ഇങ്കെ നാൻ താൻ കിങ്': തമിഴകം തൂക്കി തലൈവർ; ബോക്സ് ഓഫീസിൽ '2.0' യെ വെട്ടി 'ജയിലർ 2'
Summary

'King' lacks Anirudh's touch; critics say it fails to make an impact despite featuring Ed Sheeran and Arijit Singh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ibrahim Ali Khan, Palak Tiwari
 Ranji Trophy
Shahrukh Khan, Nana Patekar
Shahrukh Khan
X

FOLLOW US

ON GOOGLE DISCOVER