

നവംബറിൽ തന്റെ വിവാഹമാണെന്ന് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഗായിക റിമി ടോമി. ബോഡി ബിൽഡറായ ലിബിൻ മാത്യുവാണ് റിമിയുടെ ഭാവി ജീവിത പങ്കാളി. ദൈവത്തോട് താൻ അത്രയും ആഗ്രഹിച്ച് പ്രാർഥിച്ചിരുന്ന സമയത്താണ് ലിബിനെ കണ്ടുമുട്ടുന്നതെന്നും ഒരുപാട് മുൻവിധിയൊന്നുമില്ലെന്നും റിമി പറഞ്ഞു.
അദ്ദേഹത്തിന്റെ കൂടെ നിൽക്കുമ്പോൾ ധൈര്യം, സന്തോഷം, പോസിറ്റിവിറ്റി, സമാധാനം ഒക്കെയാണ് തനിക്കെന്നും റിമി യൂട്യൂബിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. "ചില കണക്ഷൻസ്, നമുക്ക് സംസാരിക്കുമ്പോൾ വല്ലാതെ ഫീൽ ചെയ്യും. ഞാൻ അതിലാണ് വിശ്വസിക്കുന്നത്. ഒരു ദൈവികത ഉണ്ടതിൽ.
ദൈവത്തോട് ഞാനും അത്രയധികം ആഗ്രഹിച്ച് പ്രാർഥിച്ച് ഇരിക്കുന്ന ഒരു സമയത്ത് അതുപോലെ അദ്ദേഹവും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു പാട്ണറെ ആഗ്രഹിച്ച് ഇരിക്കുന്ന സമയത്ത്, കറക്ടായി ഞങ്ങൾ കണ്ടുമുട്ടിയതു പോലെയാണ് തോന്നുന്നത്. ഇത്രയും ഒരു 9 മാസം ആയപ്പോഴും നമുക്ക് ഫീൽ ചെയ്യുന്നതും അങ്ങനെയാണ്. പിന്നെ ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ. ഒരുപാട് മുൻവിധിയൊന്നുമില്ല.
നമ്മളൊക്കെ മനുഷ്യരല്ലേ, നാളെ എന്താണെന്ന് പോലും അറിയാത്ത ആൾക്കാരാണ്. അപ്പോൾ അങ്ങ് ജീവിക്കുക. ഒരു പ്രതീക്ഷയിൽ ഒരു പോസിറ്റിവിറ്റിയിൽ. അദ്ദേഹത്തിന്റെ കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, സന്തോഷം, പോസിറ്റിവിറ്റി, സമാധാനം ഒക്കെയാണ്. ജീവിതത്തിൽ നമുക്കേറ്റവും വേണ്ടത്, മനസമാധാനത്തോടെ ഇരിക്കാൻ പറ്റുക, എന്തൊരു കാര്യത്തിനും ഒരു പരിഹാരം കിട്ടുക, ഒരു ആശ്വാസം കിട്ടുക. എന്ത് വന്നാലും ഒരാൾ കൂടെയുണ്ട് എന്നുള്ള ഒരു ധൈര്യം.
ഇതൊക്കെ എനിക്ക് വല്ലാതെ ലിബിന്റെ ഭാഗത്തു നിന്ന് ഫീൽ ചെയ്തു. ഒരച്ഛന്റെ സ്ഥാനത്ത്, ചേട്ടന്റെ സ്ഥാനത്ത്, ഭർത്താവിന്റെ അതിലുമപരിയായി ഒരു സുഹൃത്തിന്റെ. എല്ലാം കൂടി ചേർന്ന ഒരാളായിട്ടാണ് എനിക്കിപ്പോൾ ഫീൽ ചെയ്യുന്നത്. ലിബിനെപ്പറ്റി എല്ലാം കൂടി ഇപ്പോൾ പറയേണ്ട കാര്യമില്ലല്ലോ. എല്ലാം ഞാൻ പറഞ്ഞു. ജിം ദൈവമായി കാണുന്ന ഒരാളാണ്. ജിമ്മിനകത്ത് തമാശയും കളിയും കാര്യങ്ങളും അനുവദിക്കില്ല.
ഉഗ്രൻ ട്രെയ്‌നറാണ്. ഞാനിപ്പോൾ ഇങ്ങനെ ബോഡി മെയ്ന്റെയ്ൻ ചെയ്ത് പോകുന്നത് അദ്ദേഹം കാരണമാണ്. ഇതിന് മുൻപ് പല ട്രെയ്നർമാരുടെ കൂടെ ചെയ്തപ്പോഴും എനിക്ക് പരിക്ക് പറ്റി ഞാനാകെ വീക്കായി പോയിരുന്നു. അതിൽ നിന്നൊക്കെ ഞാൻ ശക്തയായി തിരിച്ചു വരുന്നത് ലിബിന്റെ കൂടെയാണ്.
എല്ലാ രീതിയിലും, ഫിസിക്കലിയും മെന്റലിയും. മെന്റലി ഇത്രയും മോട്ടിവേറ്റഡ് ആക്കുന്ന ഒരാൾ വേറെയില്ല. അദ്ദേഹത്തിന്റെ മലയാളവും കേൾക്കാൻ നല്ല രസമാണ്. കാരണം മലയാളം അത്രയ്ക്ക് അങ്ങോട്ട് അറിയില്ല. അതിലൊക്കെയാണ് ഞാൻ വീണു പോയത്".- റിമി ടോമി പറഞ്ഞു. 2008 ൽ ആയിരുന്നു റിമിയുടെ ആദ്യ വിവാഹം. വ്യവസായി റോയ്സിനെ ആയിരുന്നു വിവാഹം കഴിച്ചത്. നീണ്ട 11 വർഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും 2019 ൽ നിയമപരമായി വിവാഹമോചനം നേടി.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates