'ഞാൻ പലപ്പോഴും സം​ഘിയും ജിഹാദിയും ആയിട്ടുണ്ട്, എന്റെ ശരി മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്'; നിർമൽ പാലാഴി

'തിരക്ക് കാണിക്കുന്നതൊക്കെ ഒരു ജാഡയാണെന്നാണ് എനിക്ക് തോന്നുന്നത്'.
Nirmal Palazhi
Nirmal Palazhiവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

വലുതും ചെറുതുമായ നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് നിർമൽ പാലാഴി. മിക്ക വിഷയങ്ങളിലും തന്റെ അഭിപ്രായം നിർമൽ സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ നടനെതിരെ സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യമാണ് താൻ പോസ്റ്റ് ചെയ്യുന്നതെന്ന് പറയുകയാണ് നിർമൽ ഇപ്പോൾ.

"എനിക്ക് ശരി എന്ന് തോന്നുന്ന കാര്യം ഞാനെന്തായാലും പോസ്റ്റ് ചെയ്യാറുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഞാൻ പലപ്പോഴും സം​ഘിയായിട്ടുണ്ട്, ജിഹാദിയായിട്ടുണ്ട്. പലപ്പോഴും ഇതിങ്ങനെ മാറി മാറിക്കൊണ്ടിരിക്കും. എന്റെ ശരി മാത്രമാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. ഞാൻ ഇന്ന ഒരു ആളായിട്ടല്ല. അത് ഞാൻ അന്നും ഇന്നും ചെയ്യാറുണ്ട്.

ഇതൊക്കെ പ്രൈവസിയെ ബാധിക്കാറില്ലേ എന്ന് ചിലർ ചോദിക്കാറുണ്ട്. ഈ പ്രൈവസിക്ക് ആണെങ്കിൽ ഞാൻ വേറെ എന്തെങ്കിലും പണിയെടുത്താൽ പോരേ. ഈ ആളുകളുടെ തിരക്കും ഓട്ടവും ബുദ്ധിമുട്ടായി തോന്നാറുണ്ടോ. ഞാൻ പത്തിരുപത്തിയഞ്ച് കൊല്ലം ഓടിയിട്ടുണ്ട്. എനിക്ക് എങ്ങനെയാണ് ബുദ്ധിമുട്ടാവുക.

ഈ തിരക്ക് കിട്ടാൻ വേണ്ടിയിട്ടല്ലേ ഞാൻ ഓടിയത്. ആളുകൾ തിരിച്ചറിയാൻ വേണ്ടി. അത് നല്ലതല്ലേ, ആളുകൾ അറിയാൻ വേണ്ടിയിട്ടല്ലേ ഇത്രയും കാലം ഇതൊക്കെ ചെയ്തത്. പൈസയ്ക്ക് വേണ്ടി മാത്രമാണെങ്കിൽ മറ്റെന്തെങ്കിലും ബിസിനസ് ഒക്കെ ചെയ്യാമല്ലോ. ആളുകൾ അറിയുക എന്ന് പറയുന്നത്, വലിയൊരു ലഹരിയാണ്.

തിരക്ക് കാണിക്കുന്നതൊക്കെ ഒരു ജാഡയാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാര്യവുമില്ല. ഇതിനല്ലേ ഇത്രയും കാലം നമ്മളോടിയത്. എന്തെങ്കിലും ആയിക്കഴിഞ്ഞിട്ട് ഇതെനിക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാൽ എനിക്കെന്തോ അതിനോട് തീരെ യോജിപ്പിച്ചില്ല".- മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നിർമൽ പാലാഴി പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Nirmal Palazhi
'വീക്കായ സമയത്ത് കൂടെ നിന്നത് ലിബിൻ, എന്ത് വന്നാലും ഒരാൾ കൂടെയുണ്ട് എന്നുള്ള ധൈര്യമുണ്ടിപ്പോൾ; അതിലാണ് ഞാൻ വീണത്'
Nirmal Palazhi
'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി
Nirmal Palazhi
'ഇങ്കെ നാൻ താൻ കിങ്': തമിഴകം തൂക്കി തലൈവർ; ബോക്സ് ഓഫീസിൽ '2.0' യെ വെട്ടി 'ജയിലർ 2'
Summary

Nirmal Palazhi talks about his social media post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER