പ്രതീകാത്മക ചിത്രം 
Kerala

ലഹരി  ഉപയോ​ഗം വീട്ടിലറിയിച്ചു; 17കാരനെ ക്രൂരമായി തല്ലി കൂട്ടുകാര്‍, വിഡിയോ പ്രചരിപ്പിച്ചു 

പ്രായപൂർത്തിയാകാത്ത നാല് പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലഹരി മരുന്നുപയോ​ഗം വീട്ടിലറിയിച്ച 17കാരന് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം. കൊച്ചി കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത നാല് പേരെ കളമശേരി പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾ തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. 17കാരൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സ തേടിയതോടെയാണ് സംഭവം പൊലീസ്‌ അറിഞ്ഞത്. സമപ്രായക്കാരായ നാല് പേരാണ് പിടിയിലായത്. പൊലീസ്‌ ആശുപത്രിയിലെത്തി 17കാരൻറെ മൊഴി രേഖപ്പെടുത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ടി20യില്‍ 'പുതിയ റെക്കോര്‍ഡ്' സ്ഥാപിച്ച് അഭിഷേക് ശര്‍മ!

ഉംറ തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്; മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യ