17 കാരന് ക്രൂരമര്‍ദ്ദനം / ടെലിവിഷന്‍ ചിത്രം 
Kerala

'പറയെടാ... ഇന്‍സ്റ്റഗ്രാമിലിടാമെടാ..'.; മയക്കുമരുന്ന് ഉപയോഗം വീട്ടില്‍ അറിയിച്ചതിന് 17 കാരന് ക്രൂരമര്‍ദ്ദനം ; പ്രായപൂര്‍ത്തിയാകാത്ത ഏഴു പേര്‍ കസ്റ്റഡിയില്‍

അടിയും ഇടിയുമേറ്റ് അവശനായ കുട്ടിയെ സംഘം ഡാന്‍സ് കളിപ്പിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മയക്കുമരുന്ന് ഉപയോഗം വീട്ടില്‍ അറിയിച്ചതിന് 17 കാരന് ക്രൂരമര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയിലാണ് സംഭവം. ലഹരിമരുന്ന് ഉപയോഗിച്ചത് വീട്ടില്‍ അറിയിച്ചതാണ് പ്രകോപന കാരണം. ഏഴുപേര്‍ ചുറ്റും നിന്ന് മര്‍ദ്ദിക്കുകയായിരുന്നു. നിര്‍ത്താതെ അടിക്കെന്ന് കൂട്ടത്തിലൊരാള്‍ പറയുന്നതും വീഡിയോയിലുണ്ട്. തലയൊക്കെ പൊളിയുവാണോടാ... പറയെടാ... ഇന്‍സ്റ്റഗ്രാമിലിടാമെടാ... എന്ന് സംഘത്തിലൊരാള്‍ പറയുന്നുണ്ട്. 

അടിയും ഇടിയുമേറ്റ് അവശനായ കുട്ടിയെ സംഘം ഡാന്‍സ് കളിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ് കുഴഞ്ഞുവീണ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍ നിര്‍ത്തുകയും ചെയ്തു. ക്രൂരവിനോദം സംഘത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ഈ വീഡിയോ പുറത്തായതോടെയാണ് കളമശ്ശേരി ഗ്ലാസ് കോളനിയില്‍ നടന്ന ക്രൂര സംഭവം പുറംലോകം അറിഞ്ഞത്. 17 കാരനെ ക്രൂരമായി മര്‍ദ്ദിച്ച ഏഴുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!