അഖില 
Kerala

നിലമ്പൂരില്‍ കാണാതായ 17കാരി വനത്തിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ കണ്ടിലപ്പാറ സ്വദേശിയായ അഖില (17) ആണ് മരിച്ചത്. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഖില.

ചാലിയാറിലാണ് സംഭവം. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ വൈകീട്ട് മൂന്നു മണി മുതല്‍ അഖിലയെ കാണാനില്ലായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് അര്‍ധരാത്രിയോടെ പെണ്‍കുട്ടിയെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും