പ്രതീകാത്മക ചിത്രം 
Kerala

കോവിഡ് പേടിച്ച് ആരും അടുത്തില്ല, അമ്മയുടെ മൃതദേഹത്തിനരികിൽ ഒന്നരവയസ്സുകാരൻ കഴിഞ്ഞത് രണ്ട് ദിവസത്തിലേറെ 

വീട്ടുടമ വിവരമറിയിച്ച് എത്തിയ വനിതാ പൊലീസാണ് കുഞ്ഞിനെ രക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പുണെ: കോവിഡ് ഭയന്ന് ആളുകൾ എടുക്കാൻ മടിച്ച 18 മാസം പ്രായമായ ആൺകുഞ്ഞ് അമ്മയുടെ മൃതദേഹത്തിനരികിൽ കഴിഞ്ഞത് രണ്ട് ദിവസത്തിലേറെ. പുണെയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന സ്ത്രീ മരിച്ചതിന് പിന്നാലെയാണ് ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ കുഞ്ഞ് അനാഥനായത്. മൃതദേഹത്തിന്റെ ഗന്ധം രൂക്ഷമായതോടെ വീട്ടുടമ വിവരമറിയിച്ച് എത്തിയ വനിതാ പൊലീസാണ് കുഞ്ഞിനെ രക്ഷിച്ചത്. 

മരണം സംഭവിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതനുസരിച്ച് ഉദ്യോ​ഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് കു‍ഞ്ഞിനെ കണ്ടത്. കോവിഡ് ഭയം മൂലം സഹായത്തിന് ആരും തയാറായില്ല. ഒടുവിൽ വനിതാ കോൺസ്റ്റബിൾമാർ എത്തിയാണ് കുട്ടിക്ക് പാൽ നൽകിയത്. 

അമ്മയുടെ പോസ്റ്റ്മോർട്ടം ഫലം ലഭിക്കാനുണ്ടെന്നും എന്നാൽ മാത്രമേ കോവിഡ് മരണമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് പറ‍ഞ്ഞു. പരിശോധനയിൽ നെ​ഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുട്ടിയെ സർക്കാർ ശിശുഭവനത്തിലേക്ക് മാറ്റി. 'ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ഞാൻ. എന്റെ സ്വന്തം കുട്ടിയെപ്പോലെയാണ് എനിക്കപ്പോൾ തോന്നിയത്. കുട്ടി വളരെ വേഗത്തിലാണ് പാൽ കുടിച്ചത്. വല്ലാതെ വിശന്നിട്ടുണ്ടാവണം,' കോൺസ്റ്റബിൾ സുശീല പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില്‍ ജനനം, നിത്യ രാമന്‍ ലോസ് ഏഞ്ചല്‍സ് മേയറാകുമോ? കാരന്‍ ബാസിനെതിരെ ലീഡ്