മൃതദേഹം കത്തിയനിലയിൽ 
Kerala

വിവാഹത്തെച്ചൊല്ലി തര്‍ക്കം; ഇടുക്കിയില്‍ 18 കാരിയെ കൊന്ന് പെട്രോള്‍ ഒഴിച്ചു കത്തിച്ചു; 19 കാരന്‍ പിടിയില്‍

നിത്യയും പ്രതി നിഷാന്തും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൊടുപുഴ : ഇടുക്കിയില്‍ പതിനെട്ടു വയസ്സുകാരിയെ കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിനി നിത്യ (18) യാണ് കൊല്ലപ്പെട്ടത്. പാംബ്ല ഡാമിന് സമീപമാണ് നിത്യയുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കേസില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശിയായ നിഷാന്ത് എന്ന 19 കാരന്‍ പൊലീസിന്റെ പിടിയിലായി.

നിത്യയും പ്രതി നിഷാന്തും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. നേരത്തെ നിത്യ യുവാവിനൊപ്പം ഇറങ്ങിപ്പോയിരുന്നു. പിന്നീട് ബന്ധുക്കളെത്തി പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോകുകയായിരുന്നു. പിന്നീട് ഒരുവര്‍ഷത്തോളം ഇവര്‍ തമ്മില്‍ ബന്ധമുള്ളതായി വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല.

ഓട്ടോ ഓടിക്കുന്നയാളാണ് നിഷാന്ത്. കഴിഞ്ഞദിവസം പെണ്‍കുട്ടി നിഷാന്തിനെ അന്വേഷിച്ച് പൂപ്പാറയിലെത്തി. അവിടെ വെച്ച് വിവാഹം കഴിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ നിഷാന്ത് പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും, പാംബ്ല ഡാമിന് സമീപത്ത് കൊണ്ടുവന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് നിത്യയുടെ ബന്ധു പറഞ്ഞു. തേനി പൊലീസിലാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് ഒരു അന്വേഷണവും നടത്തിയില്ലെന്നും ബന്ധു പറഞ്ഞു. നേരത്തെ പെണ്‍കുട്ടി നിഷാന്തിനൊപ്പം പോയിരുന്നു. പ്രായപൂര്‍ത്തിയായശേഷം വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞിരുന്നതാണെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

18-year-old lady killed and set on fire in Idukki; 19-year-old man arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനില്‍ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില്‍ പുതിയ ചട്ടങ്ങള്‍, അറിയേണ്ടതെല്ലാം

മഞ്ഞളിലെ കുർക്കുമിൻ എന്താണ്? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?

'സ്റ്റാര്‍ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്‌കിന് മറുപടിയുമായി റിലയന്‍സ്

'ചിലര്‍ക്ക് സമരം ചെയ്യണം, ചിലര്‍ക്ക് കടല വിൽക്കണം...'; സിജെപി സമരത്തില്‍ സുപ്രീം കോടതി