രേവതി 
Kerala

കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് പുറത്തേയ്ക്ക് തെറിച്ചുവീണു; ഗുരുതരമായി പരിക്കേറ്റ 19കാരി മരിച്ചു

ട്രെയിനിൽ നിന്ന് വീണ് 19 കാരിക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണ് 19 കാരിക്ക് ദാരുണാന്ത്യം.  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെ 8.30 മണിയോടെ മരിച്ചത്. പെൺകുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.

ജൂലൈ 29 ന് വൈകിട്ട് 4.15 ന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.  പോർബന്തർ കൊച്ചുവേളി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോൾ പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

കൈ കഴുകുന്നതിനിടെ പെൺകുട്ടി പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് മൊഴി നല്കിയിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളും ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം: സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഒഴിവ്; ഫ്രഷേഴ്‌സിനും അവസരം

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ

'വിദ്യ മാം ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നതു പോലെ സി​ഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി