മിഥുൻ രാജ് / ടെലിവിഷൻ ചിത്രം 
Kerala

സൈക്കിൾ യാത്രക്കാരനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; ബൈക്കോടിച്ച 19കാരന്‍ മരിച്ചു

മിഥുനും സുഹൃത്ത് റിസ്‌വാനും സഞ്ചരിച്ച ബൈക്ക് സൈക്കിൾ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ബൈക്ക് സൈക്കിളിൽ ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മാങ്കിരിൽ മനോഹരൻ- മിനി ദമ്പതികളുടെ മകൻ മിഥുൻ രാജ് (19) ആണ് മരിച്ചത്. കായംകുളം പേരാത്ത് മുക്ക് മല്ലികാട്ട് കടവിൽ വെച്ചായിരുന്നു അപകടം. 

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ

പരിക്കേറ്റ മൂത്താശ്ശേരിൽ റിസ്‌വാൻ (19 ) കണ്ടല്ലൂർ വടക്ക്  വൈലിൽ വീട്ടിൽ  നാരായണൻ (68 ) എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

മിഥുനും സുഹൃത്ത് റിസ്‌വാനും സഞ്ചരിച്ച ബൈക്ക് സൈക്കിൾ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു. മിഥുന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

SCROLL FOR NEXT