കൊച്ചി : കൺസ്യൂമർഫെഡിന്റെ ത്രിവേണി ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ വിപണന ഉദ്‌ഘാടനം ഇന്നുനടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ
ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നാലിന് ഓൺലൈൻ വഴിയാണ് ഉദ്‌ഘാടനം. ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. ആദ്യഘട്ടത്തിൽ ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയാണ് വിപണിയിലെത്തിക്കുന്നത്.
കർഷകരിൽനിന്ന് സംഭരിക്കുന്ന കൊപ്ര മലപ്പുറം കോഡൂർ സഹകരണ ബാങ്കാണ് വെളിച്ചെണ്ണയാക്കി വിപണനം ചെയ്യുന്നത്. ഒരുലിറ്റർ പാക്കറ്റ് വെളിച്ചെണ്ണയ്‌ക്ക് 190 രൂപയാണ് വില. ഇടുക്കി തങ്കമണി സഹകരണ ബാങ്കാണ് കർഷകരിൽനിന്ന് തേയില ശേഖരിച്ച് ചായപ്പൊടിയാക്കുന്നത്.
100 ഗ്രാം മുതൽ 50 കിലോ പാക്കറ്റുവരെ ചായപ്പൊടി ലഭ്യമാക്കും. പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിന്റെ മൈഫുഡ് റോളർ ഫ്ലവർ ഫാക്‌ടറിയാണ് ത്രിവേണി ബ്രാൻഡിൽ ആട്ട, മൈദ, റവ എന്നിവ നിർമിക്കുന്നത്. ഗോതമ്പുനുറുക്ക്, ചക്കി ഫ്രഷ് ഗോതമ്പുപൊടി എന്നിവയും ഉടൻ പുറത്തിറക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates