പിടിയിലായവർ (selling liquor) 
Kerala

പണമില്ലെങ്കിൽ കടം കൊടുക്കും; പറ്റ് ബുക്കുമായി ഓട്ടോയിൽ കറങ്ങി മദ്യ വില്പന; 2 പേർ പിടിയിൽ

മൊബൈലിൽ വിളിച്ചു ആവശ്യപ്പെടുന്നവർക്ക് മദ്യം സ്ഥലത്ത് എത്തിച്ചു നൽകുന്നതാണ് രീതി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഓട്ടോയിൽ കറങ്ങി മദ്യ വില്പന നടത്തിയ രണ്ട് പേർ പിടിയിൽ. ഇടുക്കി രാജാക്കാട് മാങ്ങാതൊട്ടി സ്വദേശികളായ വെള്ളാപ്പാണിയില്‍ പ്രിന്‍സ് ജോസഫ്, അടക്കാപ്പറമ്പില്‍ ഷിജോ ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്.

45 പേർക്ക് മദ്യം കടം നൽകിയ വകയിൽ ലഭിയ്ക്കാനുള്ള തുക എഴുതിയ പറ്റുബുക്കും വില്പന നടത്തിയ വകയിൽ ലഭിച്ച 3000 രൂപയും രണ്ടര ലിറ്റർ മദ്യവും ഇവരുടെ കൈയിൽ നിന്നും പിടികൂടി. മാങ്ങാതൊട്ടി മേഖലയിൽ ഓട്ടോ റിക്ഷയിൽ മദ്യം ചില്ലറ വില്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പഞ്ചോല പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഇരുവരേയും പിടികൂടിയത്.

മൊബൈലിൽ വിളിച്ചു ആവശ്യപ്പെടുന്നവർക്ക് മദ്യം സ്ഥലത്ത് എത്തിച്ചു നൽകുന്നതായിരുന്നു രീതി. പണം ഇല്ലാത്തവർക്ക് കടം ആയി നൽകി, കിട്ടാൻ ഉള്ള തുക പറ്റു ബുക്കിൽ കുറിച്ചിട്ടു പിന്നീട് വാങ്ങും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ജീവന്‍ രക്ഷിക്കാനായി ഓട്ടം, വിഡിയോ വൈറല്‍; 'സ്റ്റാറായി' പൊലീസുകാരന്‍

The two were arrested during an investigation conducted by the Udumbanchola police following a tip-off that they were selling liquor in an auto rickshaw.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT