കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫയല്‍ ചിത്രം
Kerala

കൊച്ചി വിമാനത്താവളം വഴി 20 കോടിയുടെ ഹെറോയിന്‍ കടത്തി; ടാൻസാനിയൻ പൗരനെ വെറുതെ വിട്ട് കോടതി

ഹെറോയിൻ കണ്ടെത്തിയെന്ന് പറയുന്ന ചെക്ക് ഇൻ ബാ​ഗേജ് പ്രതിയുടെതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി 20 കോടിയോളം വിലവരുന്ന ഹെറോയിൻ കടത്താൻ ശ്രമിച്ച കേസിൽ ടാൻസാനിയൻ പൗരനെ കോടതി വെറുതെ വിട്ടു. എറണാകുളം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.

ഹെറോയിൻ കണ്ടെത്തിയെന്ന് പറയുന്ന ചെക്ക് ഇൻ ബാ​ഗേജ് പ്രതിയുടെതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൂടാതെ സംഭവസമയത്തെ വിമാനത്താവളത്തിലെ സിസിടിവി ഫൂട്ടേജ് കോടതിയിൽ ഹാജരാക്കാൻ ഡിആർഐക്ക് സാധിക്കാത്തതും പ്രോസിക്യൂഷന് തിരിച്ചടിയായി.

2022 മെയ് 28നാണ് ടാൻസാനിയൻ പൗരനായ മുഹമ്മദാലി കുയ്യാമനോയെ വിമാനത്താവളത്തില്‍ വെച്ച് ഡിആർഐ അറസ്റ്റ് ചെയ്യുന്നത്. ഒരു മാസത്തിനുള്ളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ വലിയ ലഹരി മരുന്ന് കേസിൽ ആണ് പ്രതിയെ വെറുതെ വിടുന്നത്. ഇത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിൻ സ്റ്റാൻലി എന്നിവർ ആണ് ഹാജരായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം