മുഹമ്മദ് നിഹാൽ 
Kerala

തെരുവുനായയെ പേടിച്ചോടിയ യുവാവിന് കാറിടിച്ചു ദാരുണാന്ത്യം 

നായയുടെ കടിയേൽക്കാതിരിക്കാൻ നടപ്പാതയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയ യുവാവിനെ കാർ ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തെരുവുനായയുടെ കടിയിൽ നിന്ന് രക്ഷപെടാൻ ഓടിയ യുവാവ് കാറിടിച്ചു മരിച്ചു. നായ പിന്തുടരുന്നത് കണ്ട് കടിയേൽക്കാതിരിക്കാൻ നടപ്പാതയിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയ യുവാവിനെ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു.  മുഹമ്മദ് നിഹാൽ(20) ആണു മരിച്ചത്. 

കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നിഹാൽ ഇന്നലെ രാവിലെയാണു മരിച്ചത്. എടച്ചേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി തലായിയിലെ വലിയ പറമ്പത്ത് വി പി അബ്ദുൽ മജീദിന്റെയും സമീറയുടെയും മകനാണ് നിഹാൽ. മുസ്‌ലിം യൂത്ത് ലീഗ് തലായി ശാഖാ വൈസ് പ്രസിഡന്റാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT