Kerala

20 രൂപ ചോദിച്ച് എത്തി, പേഴ്‌സില്‍ 500 ന്റെ നോട്ടുകണ്ടപ്പോള്‍ പിടിവലിയായി; വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 16 കാരന്‍ അറസ്റ്റില്‍

ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അടുത്തു താമസിക്കുന്ന മകള്‍ റുക്‌സാനയുടെ മകന്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയില്‍ ആമിനയെ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; കോഴിക്കോട് ഫറോക്കില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കൊലപാതകത്തില്‍ 16 കാരന്‍ അറസ്റ്റില്‍. പണത്തിനു വേണ്ടിയുള്ള പിടിവലിയാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അരക്കിണറില്‍ താമസിക്കുന്ന ആമിനയെ (65) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. 

മരണം നടന്ന ഇന്നേ ദിവസമാണ് ആമിനയോട് 20 രൂപ ചോദിച്ച് പ്രായപൂര്‍ത്തിയാകാത്ത പയ്യന്‍ എത്തിയത്. വീട്ടിലെത്തിയ ആളെ പണം കൊടുക്കാതെ പറഞ്ഞുവിടാനുള്ള മടിയില്‍ ആമിന പഴ്‌സില്‍ നിന്ന് കാശ് എടുത്തു. അപ്പോഴാണ് പേഴ്‌സില്‍ രണ്ട് 500 ന്റെ നോട്ട് 16 കാരന്‍ കണ്ടത്. ഇത് തട്ടിപ്പറിക്കാനുള്ള പയ്യന്റെ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അടുത്തു താമസിക്കുന്ന മകള്‍ റുക്‌സാനയുടെ മകന്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയില്‍ ആമിനയെ കണ്ടത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തം വാര്‍ന്നതാണ് മരണത്തിന് കാരണമായത്. സംഭവത്തില്‍ സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നതിന് ഇടയിലാണ് മുഖ്യപ്രതിയെ പിടികൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT