എബി ഡേവിഡ് ടിവി ദൃശ്യം
Kerala

ബൈക്ക് നിയന്ത്രണം വിട്ട് പെട്ടി ഓട്ടോയുടെ പിന്നിലേക്ക് പാഞ്ഞുകയറി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

വിഴിഞ്ഞത്ത് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിള കൂടാരത്തില്‍ ഡേവിഡിന്റെയും റാണിയുടെയും മകന്‍ എബി ഡേവിഡ് (21) ആണ് മരിച്ചത്. ഡേബിഡിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന വിഴിഞ്ഞം സ്വദേശി വിനീഷ് (19) നെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ വെകീട്ട് 4.45 ഓടെ വിഴിഞ്ഞം പൂവാര്‍ റോഡില്‍ ചൊവ്വരയ്ക്കും ചപ്പാത്തിനും ഇടയ്ക്കുള്ള ഭാഗത്താണ് അപകടം. വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോയുടെ പുറകിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാക്കളില്‍ എബി ഡേവിഡിന് സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം