പ്രതീകാത്മക ചിത്രം 
Kerala

സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി; 22കാരി മരിച്ചു 

22കാരിയായ സുജിത കിസ്കു ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സഹതാമസക്കാരൻ ഡീസൽ ഒഴിച്ചു തീകൊളുത്തി പൊള്ളലേൽപ്പിച്ച ബംഗാൾ സ്വദേശിനി മരിച്ചു. ‌22കാരിയായ സുജിത കിസ്കു (സംഗീത) ആണ് മരിച്ചത്. 85 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുജിത. ഇന്നലെ രാത്രി ഏഴോടെയാണ് മരണം. 

മെയ് നാലാം തിയതി പുലർച്ചെയാണ് ഒപ്പം താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ കുർദൂസ് അൻസാരി (22) എന്നയാൾ സുജിതയുടെ ശരീരത്തിൽ ഡീസൽ ഒഴിച്ചു തീകൊളുത്തിയത്. ഇരുവരും കഴിഞ്ഞ ഒരു മാസമായി മാങ്കാംകുഴി നാലുമുക്കിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു.  പൊള്ളലേറ്റ സുജിതയുടെ ഭർത്താവും മക്കളും ബംഗാളിലാണ്. ബംഗാളിലെ മാൾഡ സലൈഡങ്ക ചില്ലിമാപ്പൂർ സ്വദേശിയായ ബബ്ലു മർഡിയാണ് സുജിതയുടെ ഭർത്താവ്. 

കുർദൂസ് അൻസാരിയാണു തീ കൊളുത്തിയതെന്നു സുജിത ഡോക്‌ടർക്ക് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു കുർദൂസ് അൻസാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടര വർഷമായി വെട്ടിയാറിൽ താമസിക്കുന്ന കുർദൂസ് അൻസാരി നിർമാണത്തൊഴിലാളിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി