അജ്മൽ, ഇർഷാദ് 
Kerala

24 കിലോ കഞ്ചാവുമായി കൊച്ചിയിൽ യുവാക്കൾ അറസ്റ്റിൽ, കുടുക്കിയത് 'യോദ്ധാവ്'

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കര എൻജിഒ ക്വാട്ടേഴ്‌സിന് സമീപം 24 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശിയായ അജ്മൽ, കർണാടക സ്വദേശിയായ ഇർഷാദ് എന്നിവരാണ് ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡായ യോദ്ധാവ് സം​ഘത്തിന്റെ പിടിയിലായത്. കൊച്ചിയിലെ വീട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മൊത്തവിൽപ്പനക്കാരിൽ നിന്നും കഞ്ചാവെത്തിച്ച് ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതി. 

കർണാടക സ്വദേശി ഇർഷാദ് 15 വർഷമായി കൊച്ചിയിലുണ്ട്. അജ്‌മൽ കൊച്ചിയിലെത്തിയിട്ട് മൂന്ന് വർഷമായി. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും പാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവും ഭാരം തൂക്കാനുപയോ​ഗിക്കുന്ന യന്ത്രവും ചില്ലറ വിൽപ്പനയ്‌ക്ക് വേണ്ടിയുള്ള പാക്കറ്റുകളും കണ്ടെടുത്തു. പരിശോധനയിൽ ഒരു ലക്ഷത്തിലധികം രൂപയും ഇവരുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT