സുരേഷ്‌കുമാർ 
Kerala

സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റാക്കാം, യുവതിയിൽ നിന്ന് 25 ലക്ഷം തട്ടി; അറസ്റ്റ്

ബ്യൂട്ടിഷ്യൻ കോഴ്സ് പഠിച്ച യുവതിക്ക് സിനിമാ മേഖലയിൽ മേക്കപ്പ് ജോലി ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ച് 25 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ; സിനിമാ മേഖലിൽ ജോലി വാ​ഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവനന്തപുരം മഞ്ഞമല മേൽതോന്നയ്ക്കൽ താറാവിള വീട്ടിൽ സുരേഷ്‌കുമാർ(49) ആണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ ഇടുക്കി കോഴിമല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. 

ബ്യൂട്ടിഷ്യൻ കോഴ്സ് പഠിച്ച യുവതിക്ക് സിനിമാ മേഖലയിൽ മേക്കപ്പ് ജോലി ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ച് 25 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. കൂടാതെ യുവതിക്ക് വീടുവയ്ക്കാനായി സാമ്പത്തിക സഹായവും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്ന ഇയാളെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 

മറ്റു പലയിടങ്ങളിലും സമാനമായ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം പാറശാല, പോത്തൻകോട്, തൃശൂർ ഈസ്റ്റ്, എറണാകുളം ചേരാനല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള പല യുവതികളെയും സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും വൻതുക തട്ടിയെടുക്കുകയും ചെയ്തതായി ഇയാൾക്കെതിരെ കേസുണ്ട്. തട്ടിപ്പിനുശേഷം തമിഴ്‌നാട്ടിലും കേരളത്തിലുമായി കറങ്ങിനടന്ന് വീണ്ടും തട്ടിപ്പു നടത്തുന്നതായിരുന്നു ഇയാളുടെ രീതി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT