തദ്ദേശ തെരഞ്ഞെടുപ്പില്‍ 2.66 കോടി വോട്ടര്‍മാര്‍ പ്രതീകാത്മക ചിത്രം
Kerala

അന്തിമ വോട്ടര്‍പട്ടികയായി; തദ്ദേശ തെരഞ്ഞെടുപ്പില്‍ 2.66 കോടി വോട്ടര്‍മാര്‍; ജില്ല തിരിച്ചുള്ള കണക്ക്

1,26,29,715 പുരുഷന്‍മാരും 1,40,43,026 സ്ത്രീകളും 238 ട്രാന്‍സ്ജെന്‍ഡറുകളുമാണ് പട്ടികയില്‍ ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,66,72,979 വോട്ടര്‍മാരുണ്ടെന്ന് സംസ്ഥാന തzരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. 1,26,29,715 പുരുഷന്‍മാരും 1,40,43,026 സ്ത്രീകളും 238 ട്രാന്‍സ്ജെന്‍ഡറുകളുമാണ് പട്ടികയില്‍ ഉള്ളത്. കഴിഞ്ഞ ജനുവരി ഒന്നാം തീയതിയോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.

സംക്ഷിപ്ത പുതുക്കലിനായി ജൂണ്‍ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,68,57,023 വോട്ടര്‍മാരുണ്ടായിരുന്നു. അവരില്‍ മരണമോ , താമസം മാറിയതോ മൂലം അനര്‍ഹരായ 4,52,951 പേരെ ഒഴിവാക്കിയും അര്‍ഹരായ 2,68,907 പേരെ പുതുതായി ചേര്‍ത്തുമാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്.

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ജൂണ്‍ 21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. ഇആര്‍ഒയുടെ തീരുമാനത്തിനെതിരെ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

വോട്ടര്‍പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

വോട്ടര്‍മാരുടെ ജില്ല തിരിച്ചുള്ള കണക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

സഞ്ജു തിളങ്ങിയില്ല, ജാമി ഓവര്‍ടന്‍ ഒറ്റയ്ക്ക് പൊരുതി; ചെന്നൈ 'തട്ടിമുട്ടി' എത്തി 127 റണ്‍സില്‍!

പ്രതിരോധ വകുപ്പിൽ പെയ്ഡ് ഇന്റേൺഷിപ്പ്, എൻജിനിയറിങ്, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അവസരം; ഏപ്രിൽ 30 വരെ അപേക്ഷിക്കാം

ആസ്തി 404 കോടി, ബാങ്ക് ബാലന്‍സ് 220 കോടിയോളം, ആഡംബര കാറുകള്‍; സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്

സ്കൂട്ടർ മോഷ്ടിച്ച് അതിൽ വിലസും, പിന്നെ വിൽക്കും; കുപ്രസിദ്ധ വാഹന മോഷ്ടാവ് ഒടുവിൽ വലയിൽ

SCROLL FOR NEXT