പിണറായി വിജയന്‍ / ഫയല്‍ 
Kerala

ചരിത്രനിമിഷത്തിനരികെ;  നിയുക്ത മന്ത്രിമാര്‍ എത്തിത്തുടങ്ങി; സത്യപ്രതിജ്ഞ 3.30ന്

3.30 ന് മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടര്‍ഭരണം നേടി ചരിത്രം രചിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ അല്‍പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വൈകീട്ട് 3.30 ന് മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭായോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും.

കോവിഡ് പ്രോട്ടാകോള്‍ പൂര്‍ണമായി പാലിച്ചാണ് സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും സത്യപ്രതിജ്ഞക്ക് പുന്നോടിയായി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദർശിനി' കുരുക്ക്: തൃശ്ശൂരിൽ 200-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തി

മങ്കര റെയില്‍വേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം

നീറ്റ് പുനഃപരീക്ഷയിലും അബദ്ധം: ഒരു ചോദ്യത്തിന് ഓപ്ഷന്‍ ഇല്ല, മറ്റൊന്നിന് രണ്ട് ശരിയുത്തരങ്ങള്‍

കന്ധമാലിലും ഗുജറാത്തിലും ഭൂരിപക്ഷ വര്‍ഗ്ഗീയത അക്രമമഴിച്ചുവിട്ടത് ന്യൂനപക്ഷ വര്‍ഗ്ഗീയത ഉണ്ടായതുകൊണ്ടല്ല; കെഇഎന്നിന്റെ അഭിപ്രായത്തെ പിന്തുണച്ച് പി ജയരാജന്‍

കോഴിക്കോട് ജില്ലയിൽ ബീഫ് വില കുതിച്ചുയരും; കിലോയ്ക്ക് 400 രൂപ കടക്കും