വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്ന്; ലോകത്താദ്യമായി യുഎഇയില്‍ അംഗീകാരം

Vitiligo diseases
Vitiligo diseasesPinterest
Edited By:
Updated on
1 min read

അബുദബി: ചര്‍മത്തിലെ വെള്ളപ്പാണ്ട് രോഗാവസ്ഥയായ 'നോണ്‍-സെഗ്മെന്റല്‍ വിറ്റിലിഗോ' ചികിത്സയില്‍ വായിലൂടെ കഴിക്കാവുന്ന മരുന്നിന് ലോകത്താദ്യമായി അംഗീകാരം നല്‍കി യുഎഇ. സിസ്റ്റമിക് തെറാപ്പി ആവശ്യമായി വരുന്ന രോഗികള്‍ക്ക് 'റിന്‍വോക്' എന്ന മരുന്നിനാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇഡിഇ) അനുമതി നല്‍കിയത്.

12 വയസും അതിനു മുകളിലും പ്രായമുള്ള രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാന് പുതിയ ചികില്‍സാ രീതി. ദിവസത്തില്‍ ഒരിക്കല്‍ കഴിക്കാവുന്ന ഈ ഗുളിക, നിശ്ചിത മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന രോഗികള്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ ലഭ്യമാകും.

Vitiligo diseases
ഖത്തറില്‍നിന്ന് യുപിഐ വഴി പണം അയക്കാം

ചര്‍മത്തിന് നിറം നല്‍കുന്ന മെലനോസൈറ്റ് കോശങ്ങള്‍ നശിക്കുന്നതുമൂലം ശരീരത്തില്‍ വെള്ളപ്പാടുകള്‍ രൂപപ്പെടുന്ന അവസ്ഥയാണ് വിറ്റിലിഗോ. ഇതൊരു പകര്‍ച്ചവ്യാധിയല്ല. ഇതുവരെ ടോപ്പിക്കല്‍ മരുന്നുകള്‍, ഫോട്ടോതെറാപ്പി, ലേസര്‍ അധിഷ്ഠിത ചികില്‍സകള്‍ എന്നിവയായിരുന്നു നിലവിലുണ്ടായിരുന്നത്. പുതിയ ഓറല്‍ മരുന്നിന്റെ അനുമതി രോഗികള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ചികില്‍സ ലഭ്യമാക്കാന്‍ സഹായിക്കും.

ആഗോളതലത്തിലെ ശാസ്ത്രീയ മുന്നേറ്റങ്ങളോട് അതിവേഗം പ്രതികരിക്കുന്ന യു.എ.ഇയുടെ മികച്ച ആരോഗ്യ-ഔഷധ നിയന്ത്രണ സംവിധാനത്തിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്ന് ഇ.ഡി.ഇ. അധികൃതര്‍ വ്യക്തമാക്കി.

Vitiligo diseases
ഉച്ചത്തില്‍ പാട്ട്‌വെക്കരുത്, കൂടുതല്‍ ലഗേജുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം; ഇത്തിഹാദ് റെയിലില്‍ യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Vitiligo diseases
ജോലിയോ വേതനമോ ലഭിച്ചില്ല, അടച്ചിട്ട മുറിയില്‍ ജീവിതം; സൗദിയില്‍ വിസ തട്ടിപ്പിനിരയായി മലയാളി നഴ്‌സുമാര്‍
Summary

UAE becomes first in world to approve new oral vitiligo drug

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com