ഉച്ചത്തില്‍ പാട്ട്‌വെക്കരുത്, കൂടുതല്‍ ലഗേജുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം; ഇത്തിഹാദ് റെയിലില്‍ യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Etihad Rail: Things to consider before traveling on Etihad Rail
ഇത്തിഹാദ് റെയില്‍
Edited By:
Updated on
2 min read

ദുബൈ: ഇത്തിഹാദ് റെയിലില്‍ യാത്ര ചെയ്യുന്നവര്‍ എന്തൊക്കെ സാധനങ്ങള്‍ കൊണ്ടുപോകാം. വിലക്കുള്ള വസ്തുക്കള്‍ ഏതൊക്കെ? ട്രെയിനുകളില്‍ പൂര്‍ണമായും നിരോധിച്ചിട്ടുള്ള വസ്തുക്കളുടെയും, നിബന്ധനകളോടെ കൈവശം വെക്കാവുന്ന സാമഗ്രികളുടെയും പട്ടിക അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണങ്ങള്‍.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ഇത്തിഹാദ് റെയില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സ്റ്റേഷനുകളില്‍ സുരക്ഷാ പരിശോധനകളും നടത്തുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ഇത്തിഹാദ് റെയില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാത്രക്കാരനോട് ട്രെയിനില്‍ നിന്നോ സ്റ്റേഷനില്‍ നിന്നോ ഉടന്‍ പുറത്തുപോകാന്‍ ആവശ്യപ്പെടാന്‍ അധികാരമുണ്ട്. ഉദാഹരണത്തിന്, ട്രെയിനുകളില്‍ ഓഡിയോ പ്ലേ ചെയ്യുമ്പോള്‍, ചുറ്റുമുള്ളവരെ ശല്യപ്പെടുത്താതിരിക്കാന്‍ യാത്രക്കാര്‍ ഒരു പരിധി കടന്ന് ശബ്ദം വയ്ക്കരുത്.

ഉച്ചത്തില്‍ ഓഡിയോ പ്ലേ ചെയ്യുന്നവരോട് അമിതമായ ശബ്ദമോ അസ്വസ്ഥതയോ ഉണ്ടാക്കിയാല്‍ അടുത്ത സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ഇത്തിഹാദ് റെയില്‍ ജീവനക്കാര്‍ക്ക് ആവശ്യപ്പെടാം. ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുന്നത് നിര്‍ത്താനും ഹെഡ്ഫോണുകള്‍ ഉപയോഗിക്കാനും ശബ്ദം കുറയ്ക്കാനും ആവശ്യപ്പെടാം.

പൂര്‍ണ വിലക്കുള്ള വസ്തുക്കള്‍

സ്‌ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍: പടക്കങ്ങള്‍, വെടിമരുന്ന്, തോക്കുകള്‍, കത്തികള്‍, മറ്റ് മാരകായുധങ്ങള്‍. അംഗീകൃത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ബാധകമല്ല.

അപകടകരമായ രാസവസ്തുക്കള്‍: പെട്രോള്‍, പെയിന്റ് തിന്നറുകള്‍, കംപ്രസ് ചെയ്ത ഗ്യാസ് സിലിണ്ടറുകള്‍, എയറോസോള്‍ ക്യാനുകള്‍, മറ്റ് രാസ-ജൈവ വസ്തുക്കള്‍.

ലഹരി വസ്തുക്കള്‍: നിരോധിത മരുന്നുകള്‍, സീല്‍ ചെയ്തതോ നിയമപരമായി വാങ്ങിയതോ ആയ ഏതുതരം മദ്യങ്ങള്‍.

പുകവലി ഉപകരണങ്ങള്‍: ഇലക്ട്രോണിക് ഷീഷ, വേപ്പിങ് ഉപകരണങ്ങള്‍, ഇ-സിഗരറ്റുകള്‍ തുടങ്ങിയവ.

വാഹനങ്ങള്‍, സൈക്കിളുകള്‍: മടക്കിവെക്കാവുന്നതോ അല്ലാത്തതോ ആയ സാധാരണ സൈക്കിളുകള്‍, ഇ-സ്‌കൂട്ടറുകള്‍, പേഴ്സണല്‍ ഗതാഗത ഉപകരണങ്ങള്‍.

വലിയ ലഗേജുകളും കായിക ഉപകരണങ്ങളും: വഴി തടസ്സപ്പെടുത്തുന്ന വലിയ ബോക്‌സുകള്‍, സര്‍ഫ് ബോര്‍ഡുകള്‍, ഗോള്‍ഫ് ക്ലബ്ബുകള്‍, സ്‌കീയിങ് ഉപകരണങ്ങള്‍, വലിയ സംഗീതോപകരണങ്ങള്‍.

മറ്റ് വിലക്കുകള്‍: ദുര്‍ഗന്ധം വമിക്കുന്നതും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വസ്തുക്കള്‍, സസ്യങ്ങള്‍, കസ്റ്റംസ് നിരോധിച്ച ഉല്‍പന്നങ്ങള്‍, കച്ചവട ആവശ്യങ്ങള്‍ക്കുള്ള വന്‍തോതിലുള്ള സാധനങ്ങള്‍.

നിയന്ത്രണങ്ങളോടെ അനുവദനീയമായവ

ലഗേജ് പരിധി: ഏത് തരം ടിക്കറ്റ് ആയാലും ഒരാള്‍ക്ക് 2 ലഗേജുകള്‍ വരെ സൗജന്യമായി കൊണ്ടുപോകാം. ബാഗുകളും ലാപ്ടോപ്പ് ബാഗുകളും സീറ്റിനടിയില്‍ വെക്കണം. കാരി-ഓണ്‍ ബാഗുകളുടെ പരമാവധി അളവ് 55cm × 40cm × 23cm ആയിരിക്കണം. ഇവ ഓവര്‍ഹെഡ് റാക്കുകളിലാണ് സൂക്ഷിക്കേണ്ടത്. കൂടുതല്‍ ലഗേജുകള്‍ക്ക് ആപ്പ്, വെബ്സൈറ്റ് അല്ലെങ്കില്‍ സ്റ്റേഷന്‍ വഴി മുന്‍കൂട്ടി അപേക്ഷിക്കണം.

വളര്‍ത്തുമൃഗങ്ങള്‍: വളര്‍ത്തുനായ്ക്കള്‍, പരുന്തുകള്‍ എന്നിവയെ 55രാ ണ്മ 40രാ ണ്മ 23രാ അളവിലുള്ള അംഗീകൃത കേജുകളില്‍ കൊണ്ടുപോകാം. എന്നാല്‍, പെറ്റ് കേജ് കൊണ്ടുപോകുന്നവര്‍ക്ക് പ്രത്യേകം കാരി-ഓണ്‍ ബാഗ് അനുവദിക്കില്ല. പെറ്റ് കേജ് കാരി-ഓണ്‍ ലഗേജിന് പകരമായി കണക്കാക്കും. പെറ്റുകള്‍ എല്ലായ്‌പ്പോഴും കേജിനുള്ളില്‍ തന്നെയായിരിക്കണമെന്നും നിബന്ധനയുണ്ട്. അംഗീകൃത അസിസ്റ്റന്‍സ് നായ്ക്കള്‍ക്ക് മുന്‍കൂട്ടി ബുക്കിങ് നടത്തുന്നതുവഴി അനുമതി ലഭിക്കും.

വീല്‍ചെയറുകള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍: ബുക്കിങ് സമയത്ത് മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്തിട്ടുള്ള മാനുഫാക്ചറര്‍ ബാറ്ററിയുള്ള ഇലക്ട്രിക് വീല്‍ചെയറുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും അനുമതിയുണ്ട്.

കുട്ടികളുടെ സ്‌ട്രോളറുകള്‍: എളുപ്പത്തില്‍ മടക്കിവെക്കാവുന്ന ഒരു സ്‌ട്രോളര്‍ കൊണ്ടുപോകാം.

ഈ നിബന്ധനങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Summary

Etihad Rail: Things to consider before traveling on Etihad Rail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com