baby escape 
Kerala

20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

മറുഭാഗത്ത് 30 അടി താഴ്ച്ച, കുട്ടി രക്ഷപെട്ടത് തലനാരിഴക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

പാലക്കാട്: അലനല്ലൂരില്‍ ഇരുപതടിയോളം ഉയരമുള്ള ഷെഡിന്റെ മേല്‍ക്കൂരയില്‍ കയറിയ മൂന്ന് വയസ്സുകാരിയെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. അലനല്ലൂര്‍ എസ്റ്റേറ്റുംപടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിക്കുന്ന യൂണിറ്റിന് സമീപം വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം.

ഈ യൂണിറ്റിലെ ജീവനക്കാരനായ അസം സ്വദേശികളായ ദമ്പതിമാരുടെ മകളാണ് അപകടത്തില്‍പ്പെട്ടത്. കമ്പനിയില്‍ കൂട്ടിയിട്ടിരുന്ന വലിയ പ്ലാസ്റ്റിക് ചാക്കുകള്‍ക്ക് മുകളിലൂടെ പിടിച്ചു കയറിയാണ് കുട്ടി ഷീറ്റുമേഞ്ഞ വലിയ ഷെഡിന്റെ മേല്‍ക്കൂരയില്‍ എത്തിയത്. കൂട്ടി മേല്‍ക്കൂരയിലൂടെ നടക്കുന്നത് കണ്ട് പ്രദേശവാസികള്‍ ബഹളം വെക്കുകയും നിലവിളിക്കുകയും ചെയ്തു. മേല്‍ക്കൂരയുടെ മറുഭാഗത്ത് 30 അടിയോളം താഴ്ച്ചയുള്ളതിനാല്‍ വലിയൊരു അപകടത്തിന് അരികിലായിരുന്നു കുട്ടി.

കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന അത്താണിപ്പടി നന്നങ്ങാടികുന്ന് സ്വദേശി ശിഹാബുദ്ദീന്‍ ആണ് കുട്ടിയെ രക്ഷിച്ചത്. ആളുകളുടെ ബഹളം കേട്ട് വണ്ടി നിര്‍ത്തിയ അദ്ദേഹം, മുകളില്‍ നില്‍ക്കുന്നത് കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ ഒട്ടും സമയം കളയാതെ ചാക്കുകെട്ടുകള്‍ക്ക് മുകളിലൂടെ വലിഞ്ഞു കയറി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കളുടെ കൈയ്യില്‍ ഏല്‍പ്പിച്ചത്.

3 year old girl who climbed onto the roof of a shed was heroically rescued

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം