Kerala

300 രൂപയ്ക്ക് 12 കോടി സമ്മാനം;  ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി ക്രിസ്മസ് പുതുവത്സര ബംപർ

കഴിഞ്ഞ വർഷം 6 കോടിയായിരുന്നു ഒന്നാം സമ്മാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി ക്രിസ്മസ് ന്യൂ ഇയർ ബംപർ എത്തുന്നു. ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ അതേ തുകയായ 12 കോടി രൂപയാണ് പുതിയ ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം 6 കോടിയായിരുന്നു ഒന്നാം സമ്മാനം. ലോട്ടറി ടിക്കറ്റ് വിൽപനയിൽ അടുത്ത കാലത്തുണ്ടായ കുതിച്ചുചാട്ടമാണു സമ്മാനത്തുക ഇരട്ടിപ്പിക്കാൻ കാരണം.

രണ്ടാം സമ്മാനമായി 10 പേർക്ക് 50 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനമായി 10 പേർക്ക് 10 ലക്ഷം വീതവും ലഭിക്കും.300 രൂപയാണു ടിക്കറ്റ് വില. ഈ മാസം 30ന് ക്രിസ്മസ് ന്യൂ ഇയർ ടിക്കറ്റുകൾ വിപണിയിലെത്തും. 10 സീരീസുകളിലായി 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ‌ അച്ചടിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

SCROLL FOR NEXT