പ്രതീകാത്മക ചിത്രം 
Kerala

33 ട്രേ നിറയെ ദുർഗന്ധം വമിക്കുന്ന ചീമുട്ടകൾ പിടിച്ചെടുത്തു; ബേക്കറി ഉടമക്ക് നോട്ടീസ്  

ബേക്കറി പൂട്ടാതിരിക്കാൻ 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കാൻ ഉടമക്ക് നോട്ടീസ് നൽകി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്ന് 33 ട്രേ ചീമുട്ട പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 33 ട്രേ നിറയെ ദുർഗന്ധം വമിക്കുന്ന ചീമുട്ടകൾ പിടിച്ചെടുത്തു നശിപ്പിച്ചത്. ഭക്ഷ്യോപയോഗത്തിനായി ബേക്കറിയിൽ സൂക്ഷിച്ചിരുന്നവയാണ് ഇത്. 

ക്ലീൻ സിറ്റി മാനേജർ സി കെ വത്സൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഇഖ്ബാൽ, രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബേക്കറി പൂട്ടാതിരിക്കാൻ 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കാൻ ഉടമക്ക് നോട്ടീസ് നൽകി. മുനിസിപ്പൽ ആക്ട് പ്രകാരം പിഴ, പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ജി മിത്രൻ അറിയിച്ചു. ‌

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT