Eman -child death .
Kerala

പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി വീണു; ഒക്കത്തിരുന്ന നാലുവയസുകാരന്‍ മരിച്ചു

ഇമാനുമായി പിതാവ് നഴ്‌സറിയില്‍ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം(child death). പാറശാല പരശുവയ്ക്കലിലാണ് സംഭവം. പനയറക്കല്‍ സ്വദേശികളായ രജിന്‍ ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്‌സറിയില്‍ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം.

കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT