പ്രതീകാത്മക ചിത്രം 
Kerala

പൊറോട്ട തൊണ്ടയിൽ കുടുങ്ങി 45കാരൻ മരിച്ചു; കേസ്

ശ്വാസനാളത്തിൽ പൊറോട്ട കുടുങ്ങിയതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; പൊറോട്ട തൊണ്ടയിൽ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ഓച്ചിറ ക്ലാപ്പന വരവിള മൂർത്തിയേടത്ത് തെക്കതിൽ ഹരീഷ് (45) ആണ് മരിച്ചത്. ശ്വാസനാളത്തിൽ പൊറോട്ട കുടുങ്ങിയതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 

ചൊവ്വാഴ്ച രാത്രി 9ന് ഹരീഷ് വരവിള ഗവ:എൽപി സ്കൂളിൽ സമീപത്തെ ബന്ധു വീട്ടിലെത്തി ഹോട്ടലിൽനിന്നു വാങ്ങിയ പൊറോട്ട കഴിച്ചത്. രണ്ടാമത്തെ പൊറോട്ട പകുതി കഴിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഓച്ചിറ പൊലീസ് കേസെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രമേശ് ചെന്നിത്തല ബിജെപിയില്‍ എത്തില്ലെന്ന് പറയാനാകില്ല, കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അസംതൃപ്തര്‍ ബിജെപിയിലെത്തും'

VD Satheesan Cabinet Live: കോണ്‍ഗ്രസ് മന്ത്രിമാരിൽ ഏകദേശ ധാരണ

മുപ്പതു വയസ്സിന് മുമ്പേ പൊണ്ണത്തടി; പുരുഷന്മാരിൽ കരൾ അർബുദത്തിന് 5 മടങ്ങ് സാധ്യത

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

'54 സെഞ്ച്വറികളുണ്ട്, ഇനി എന്താണ് അയാൾ ബോധ്യപ്പെടുത്തേണ്ടത്!'

SCROLL FOR NEXT