കണ്ണൂര്‍: വിവാഹവാര്‍ഷിക ദിനത്തില്‍ ജീവിതപങ്കാളിക്കൊപ്പമുള്ള പഴയകാല ചിത്രവും പുതിയ ചിത്രവും പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഭാര്യ കമലയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. 'ഒരുമിച്ചുള്ള 47 വര്‍ഷങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
1979 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയുമായുള്ള പിണറായി വിജയന്റെ വിവാഹം. രാഷ്ട്രീയ-പൊതുപ്രവര്‍ത്തന രംഗത്തെ തിരക്കുകള്‍ക്കിടയിലും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഇരുവരും പരസ്പരം നല്‍കുന്ന പിന്തുണയുടെയും ഒത്തൊരുമയുടെയും ഉദാഹരണമാണ് ഈ ദാമ്പത്യം. ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയത്.
വീണാ വിജയനും വിവേക് കിരണും ആണ് പിണറായി വിജയന്‍ - കമല ദമ്പതികളുടെ മക്കള്‍. സിപിഎം എംഎല്‍എയും മുന്‍ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് ആണ് വീണയുടെ ഭര്‍ത്താവ്. ദാമ്പത്യ ജീവിതത്തിന്റെ 47 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളിലാണ് ഇരുവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates