ആശവര്‍ക്കര്‍മാർ തിരുവനന്തപുരത്ത് നടത്തുന്ന സമരം  എക്സ്പ്രസ് ഫയൽ
Kerala

ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം നല്‍കണം: യുഡിഎഫ്

സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് യുഡിഎഫ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമാന വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ചെയ്തത് മുഖ്യമന്ത്രി മാതൃകയാക്കണം.

പിഎസ് സി അംഗങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ഒരു മടിയുമില്ല, എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ കാര്യം വരുമ്പോള്‍, സമരക്കാരുടെ നേതൃത്വത്തിലുള്ളവരെ അപമാനിക്കുകയാണ് ചെയ്യുന്നത്.

ആശാ വര്‍ക്കര്‍മാര്‍ക്ക് 700 രൂപ പ്രതിദിന ഓണറേറിയം ആണ് ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. 2014 ല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സിഐടിയു നേതാവായ എളമരം കരീം ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍, ഓണറേറിയം പ്രശ്‌നം പരിഹരിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് സിഐടിയു അടുത്തിടെ ഹരിയാന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്. എളമരം കരീം സംസ്ഥാന നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചതും അതുകൊണ്ടാണ്. വിഡി സതീശന്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം 100 കോടി രൂപ ഇന്‍സെന്റീവ് ഇതുവരെ നല്‍കിയിട്ടില്ലെന്ന മന്ത്രി വീണ ജോര്‍ജിന്റെ വാദവും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ജനുവരിയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍എച്ച്എം) അനുവദിച്ച 913 കോടി രൂപയില്‍ 815 കോടി രൂപ കേന്ദ്രം ഇതിനകം നല്‍കിയിട്ടുണ്ടെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന രണ്ട് മാസത്തേക്കായി 97 കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. ഈ മുഴുവന്‍ തുകയും ആശാ തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവായി നല്‍കാനുണ്ടെന്ന് മന്ത്രി തെറ്റായി അവകാശപ്പെടുകയാണ്. എന്നാല്‍ ഈ തുക സംസ്ഥാനത്തെ മുഴുവന്‍ എന്‍എച്ച്എം പദ്ധതികള്‍ക്കും വേണ്ടിയുള്ളതാണ്. പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT