ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ സുരേഷ് ഗോപിയുടെ ഇടപെടല്‍; നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ് വീഴ്ചയെന്ന് നഡ്ഡ അറിയിച്ചുവെന്ന് സുരേഷ് ഗോപി
suresh gopi
സുരേഷ് ​ഗോപി ജെപി നഡ്ഡയ്ക്കൊപ്പം ടിവി ദൃശ്യം
Updated on

ന്യൂഡല്‍ഹി: ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ പരിഹാരം തേടി കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന് അധികമായി 120 കോടി അനുവദിച്ചിട്ടുണ്ടെന്ന് ജെപി നഡ്ഡ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ് വീഴ്ചയെന്ന് നഡ്ഡ അറിയിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഉച്ചയോടെയാണ് സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കണ്ടത്. ആശവര്‍ക്കര്‍മാരുടെ സമരവും ഇവരുടെ പ്രശ്നങ്ങളും സുരേഷ് ഗോപി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ അധികാരപരിധിയിലാണ് പ്രശ്‌നപരിഹാരമെന്നും ജെപി നഡ്ഡ അറിയിച്ചു. കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ല. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടേണ്ടതും സംസ്ഥാനമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

നേരത്തെ ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സുരേഷ് ഗോപി സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയേയും അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com