മരിച്ച നിലയില്‍ കണ്ടെത്തിയ പ്രകാശ്, ഭാര്യ അരുണിമ 
Kerala

വിവാഹം കഴിഞ്ഞിട്ട് 5 മാസം, നവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

ശ്യാമും അയൽവാസിയായ അരുണിമയും തമ്മിലുള്ള വിവാഹം ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം: തലയോലപ്പറമ്പിൽ നവദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. അഞ്ച് മാസം മുൻപാണ് ഇവർ വിവാഹിതരായത്.

പെയിൻ്റിംഗ് തൊഴിലാളിയായ ശ്യാമും അയൽവാസിയായ അരുണിമയും തമ്മിലുള്ള വിവാഹം ദീർഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം ബന്ധുവുമായി തർക്കമുണ്ടായിരുന്നു. 

ബന്ധുവിന്റെ കാര്‍ തല്ലിത്തകര്‍ത്തു

സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാൻ ശ്യാംപ്രകാശ് കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മാവനായ ബാബു കാർ നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ശ്യാം ബാബുവിൻ്റെ കാർ തല്ലി തകർത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

ശ്യാമിനെതിരെ ബാബുവിൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നാണ് പരാതി. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായെന്നും ഇതേ തുടർന്ന് ആത്മഹത്യ എന്നുമാണ് വൈക്കം പൊലീസ് പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ