ബിജെപിയിൽ ചേർന്നവരെ ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖർ  
Kerala

Waqf Bill : മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍, സമരപ്പന്തലിലെത്തി അംഗത്വം നല്‍കി രാജീവ് ചന്ദ്രശേഖര്‍

കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും സമര സമിതി നന്ദി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുനമ്പം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സമരപ്പന്തലിലെത്തിയ ബിജെപി അധ്യക്ഷന് വന്‍ സ്വീകരണമാണ് നല്‍കിയത്. സമരസമിതി നേതാക്കള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സമരപ്പന്തലില്‍ മധുരം നല്‍കി ആഘോഷവുമുണ്ടായി. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും സമര സമിതി നന്ദി അറിയിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേര്‍ ബി ജെ പി യില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന ഓരോരുത്തരെയും ഷാള്‍ അണിയിച്ച് രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, മേജര്‍ രവി, ഷോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖര്‍ മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയത്.

രാജീവ് ചന്ദ്രശേഖറിന് ക്രിസ്തുവിന്റെ തിരുവത്താഴ ചിത്രം സമരസമിതി ഉപഹാരമായി നല്‍കി. ഭൂമിയുടെ റവന്യൂ അവകാശം ലഭിക്കുന്നതുവരെ കൂടെയുണ്ടാകുമെന്ന് നേതാക്കള്‍ സമരസമിതിയെ അറിയിച്ചു. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് നന്ദി അറിയിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് സമരസമിതി രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സമയം തേടി നേരില്‍ കാണാന്‍ അവസരം ഉണ്ടാക്കാമെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും