ക്രിസ്റ്റി,ഗീതമ്മ 
Kerala

'എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാര്‍'; അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി പറഞ്ഞത്

Author : അമല്‍ ജോയ്

കണ്ണൂര്‍: കണ്ണൂരില്‍ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷവും പകതീരാതെ പ്രതി ക്രിസ്റ്റി. അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിന് മുമ്പായി പ്രതി അയല്‍വാസിയോട് പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നത്. തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരാണെന്നും അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റ് അയല്‍വാസിയായ യുവാവിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. മഹിളാ മോര്‍ച്ചയുടെ നേതാവ് ആയ മഠത്തിപ്പറമ്പില്‍ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. മകന്‍ ക്രിസ്റ്റി (25) സ്വമേധയാ കേളകം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

'രാത്രി പത്ത് മണിയോടെ ബഹളം കേട്ടാണ് വീട്ടിലേക്ക് എത്തിയത്. ക്രിസ്റ്റിയെ കൂടാതെ രണ്ട് പേര്‍ കൂടി വീട്ടിലുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്നാണ് ഗീതമ്മയെ കൊലപ്പെടുത്തിയതെന്നാണ് അവര്‍ പറഞ്ഞത്. മുറിയില്‍ നോക്കിയപ്പോള്‍ ഗീതമ്മ ചോരയില്‍ കുളിച്ച് കിടക്കുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി അയല്‍വാസിയെ കൂടി വിളിച്ചു. അയാള്‍ എത്തിയാണ് പൊലീസിനെ വിവരമറിയിച്ചത്. അച്ഛനെയും കൊല്ലണമെന്ന് ക്രിസ്റ്റി പറഞ്ഞു. തന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണെന്നും അവര്‍ ഇനി ഉപദേശിക്കേണ്ട കാര്യമില്ലെന്നും അവന്‍ തന്നോട് പറഞ്ഞതായി യുവാവ് പ്രതികരിച്ചു.

ലഹരിക്കടിമയാണ് പ്രതിയായ ക്രിസ്റ്റി. വാക്കുതര്‍ക്കത്തിനൊടുവില്‍ കിടപ്പുമുറിയില്‍ വച്ചാണ് ക്രിസ്റ്റി ഗീതമ്മയെ ആക്രമിച്ചത്. കൊലപാതകം നടക്കുന്ന സമയത്ത് ഗീതമ്മയുടെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം അയല്‍വാസിയുടെ വാഹനത്തില്‍ ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

50-year-old Geethamma murdered by her son, Christy (25), in Kolakkad, Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപിറ്റല്‍' തവിടുപൊടി, സൂപ്പറായി 'കിങ്‌സ്'; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

പൊട്ടിമുളച്ച് വന്ന നേതാവല്ലെന്ന് ചെന്നിത്തല; എംകെ റാമിന് ജാമ്യമില്ല; അപരാജിത കുതിപ്പുമായി പഞ്ചാബ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1995ല്‍ 13കാരനെ കൊലപ്പെടുത്തി; ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; മരിച്ചെന്ന് പൊലിസിനെ വിശ്വസിപ്പിച്ചു; പേരുമാറ്റിയ 'എക്‌സ് മുസ്ലീം' അറസ്റ്റില്‍

'ഞാന്‍ പൊട്ടിമുളച്ചുവന്ന നേതാവല്ല; സ്ഥാനമല്ല, പാര്‍ട്ടിയാണ് വലുത്'; രമേശ് ചെന്നിത്തല

സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമോ? വെയറബിള്‍ ഡിവൈസുമായി എഐ കമ്പനി

SCROLL FOR NEXT