

തലശേരി ഗവ. ബ്രണ്ണൻ കോളജിൽ 2026-27 അധ്യയന വർഷത്തിലേക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിഎസ്‌സി സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎസ്‌സി ജ്യോഗ്രഫി വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
ബിഎസ്‌സി സൈക്കോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂലൈ 28-ന് രാവിലെ 10 മണിക്കും, ഇന്റഗ്രേറ്റഡ് എംഎസ്‌സി ജ്യോഗ്രഫി വിഭാഗത്തിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 27-ന് രാവിലെ 11 മണിക്കും നടക്കും. നിലവിലെ യുജിസി ചട്ടങ്ങൾ പ്രകാരമുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമന യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ, ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ പൂരിപ്പിച്ച ബയോഡാറ്റയും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0490 2346027 എന്ന നമ്പറിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates