പ്രതീകാത്മക ചിത്രം 
Kerala

50 കാരിക്ക് ത്രികോണ പ്രണയം ; 38 കാരനുമായി 'രഹസ്യബന്ധം' ; കയ്യോടെ പിടിക്കാൻ കൂട്ടുകാരൻ ; കാമുകൻമാർ തമ്മിൽ ഏറ്റുമുട്ടി ; ഒരാൾക്ക് ​ഗുരുതര പരിക്ക്

ഭാര്യയും വേറെ മക്കളുമുള്ള സജിമോൻ പത്രോസ് ചേനക്കാലായിൽ വാടകയ്ക്കു താമസിക്കുന്ന സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വാടകയ്ക്കു താമസിക്കുന്ന 50 വയസുകാരിയുടെ കാമുകൻമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. കമ്പിവടിക്ക് തലയ്ക്കടിയേറ്റ ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ്കുമാറിനെ (38) ആണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

സന്തോഷ്കുമാറിനെ ആക്രമിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടിൽ സജിമോൻ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഭാര്യയും വേറെ മക്കളുമുള്ള സജിമോൻ പത്രോസ് ചേനക്കാലായിൽ വാടകയ്ക്കു താമസിക്കുന്ന സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ സ്ത്രീക്ക് സന്തോഷ്കുമാർ എന്ന യുവാവുമായും ബന്ധമുണ്ടെന്ന് സജിമോൻ കണ്ടെത്തുകയായിരുന്നു. ഇത് കയ്യോടെ പിടിക്കുന്നതിനായി പുറത്തു പോകുന്നതായി നടിച്ച് സജിമോൻ വീടിനടുത്തു തന്നെ ഒളിച്ചു നിൽക്കുകയായിരുന്നു. 

ഇതറിയാതെ സന്തോഷ്കുമാർ വീട്ടിലെത്തി. അകത്തു കയറിയെങ്കിലും സജിമോൻ പരിസരത്തുണ്ടെന്ന് സന്തോഷിന് സംശയം തോന്നി. ഇതോടെ ശുചിമുറിയിൽ കയറി ഒളിക്കാൻ ശ്രമിച്ചു. എന്നാൽ ഈ നീക്കം നടന്നില്ല. പുറത്തുവന്ന സന്തോഷിനെ സജിമോൻ കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT