റോഡില്‍ നിന്ന് കിട്ടിയ പണത്തില്‍ 30,500 രൂപയും നാട്ടുകാർ അഷ്‌റഫിന് തിരികെ നല്‍കി പ്രതീകാത്മക ചിത്രം
Kerala

നന്മയുടെ സന്ദേശവുമായി നാട്ടുകാര്‍, ദേശീയപാതയില്‍ പറന്നുനടന്ന അഞ്ഞൂറിന്റെ നോട്ടുകള്‍ തിരികെ നല്‍കി; അഷ്‌റഫിന് മടക്കിക്കിട്ടിയത് 30,500 രൂപ

ദിവസങ്ങള്‍ക്ക് മുന്‍പ് രാവിലെ ആലുവ- എറണാകുളം ദേശീയപാതയില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ 'പറന്നു നടന്ന' സംഭവത്തിന് പിന്നിലെ ദുരൂഹത അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പ് രാവിലെ ആലുവ- എറണാകുളം ദേശീയപാതയില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ 'പറന്നു നടന്ന' സംഭവത്തിന് പിന്നിലെ ദുരൂഹത അവസാനിച്ചു. സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കച്ചവടക്കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് 40,000 രൂപ നഷ്ടമായത്. ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ റോഡരികില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ പ്രത്യക്ഷപ്പെട്ടതായുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ വാഴക്കാല എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ ഫ്രൂട്ട്‌സ് കട നടത്തുന്ന പത്തടിപ്പാലം സ്വദേശി അഷ്‌റഫിന് നിരാശപ്പെടേണ്ടി വന്നില്ല. റോഡില്‍ നിന്ന് കിട്ടിയ പണത്തില്‍ 30,500 രൂപയും അഷ്‌റഫിന് തിരികെ നല്‍കി നാട്ടുകാര്‍ മാതൃകയായി. ഒരാള്‍ വലിയ തുക അഷ്‌റഫിന്റെ വീട്ടില്‍ എത്തിച്ച് നന്മ മരിച്ചിട്ടില്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ 14ന് ആലുവ മാര്‍ക്കറ്റില്‍ പോയി മടങ്ങുമ്പോള്‍ കമ്പനിപ്പടിയില്‍ വച്ചാണ് അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്നുപോയത്. കടയില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. നഷ്ടപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്ത കണ്ടപ്പോഴാണ് അഷ്‌റഫിന് പണം നഷ്ടമായ സ്ഥലം മനസ്സിലായത്. ഉടന്‍ കമ്പനിപ്പടിയില്‍ എത്തി. ഒരാള്‍ 6500 രൂപ നല്‍കി. പിറ്റേന്ന് രണ്ടുപേര്‍ 4500 രൂപ വീതവും നല്‍കി. വേറൊരാള്‍ 15000 രൂപ വീട്ടിലെത്തിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവദിവസം പറന്നുനടക്കുന്നത് കള്ളനോട്ടാകാമെന്ന നിഗമനത്തില്‍ ആദ്യം പലരും നോട്ടുകള്‍ എടുക്കാന്‍ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാള്‍ ലോട്ടറിക്കടയില്‍ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനല്‍ ആണെന്ന് വ്യക്തമായി. ഇതോടെ ആളുകളുടെ എണ്ണം കൂടി. ഒടുവില്‍ വാരിക്കൂട്ടാനുള്ള ധൃതിയായി എല്ലാവര്‍ക്കും. സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീര്‍ ചൂര്‍ണിക്കര പൊലീസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച പണത്തിന്റെ ഭൂരിഭാഗവും തിരികെ നല്‍കിയാണ് നാട്ടുകാര്‍ മാതൃകയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT