cannabis 
Kerala

ഓട്ടോയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപ്പന; 18 പൊതികളിലായി 200 ​ഗ്രാം; ആലുവയിൽ 59കാരൻ പിടിയിൽ

വിൽപ്പനക്കിടെ പൊലീസ് പൊക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: ആലുവയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വയോധികൻ പിടിയിൽ. ആലുവ തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (59) ആണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ കൊണ്ടു നടന്നാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. റൂറൽ ജില്ലാ ഡാൻസാഫ് സംഘമാണ് ഇയാളെ വലയിലാക്കിയത്.

തുരുത്ത് ഭാ​ഗത്ത് ഓട്ടോയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. പിടികൂടുമ്പോൾ നസീറിന്റെ കൈവശം 18 പൊതികളിലായി 200 ​ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് ദിവസമായി നിരീക്ഷണത്തിലായിരുന്നു. ആലുവ, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി മരുന്ന് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

59 year old arrested: Aluva cannabis bust

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

പല്ലവരായൻപട്ടി: കേരളത്തിനായി പൂക്കൾ ഒരുക്കുന്ന തമിഴ്നാടൻ ഗ്രാമം

'ശിവന്റെ കഴുത്തിലുള്ള പാമ്പിനെ പോലെയാണ് ആന്റണി; ‍ഞങ്ങൾ ഒരേ വർഷമാണ് ചേട്ടന്റെ ജീവിതത്തിലേക്ക് കയറി വന്നത്'

ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധനെതിരെ കേസ്

'പറഞ്ഞു തീര്‍ക്കേണ്ട കാര്യങ്ങളെല്ലാം ദുൽഖറുമായി പറഞ്ഞ് തീർത്തു; ഒരുമിച്ച് സിനിമ ചെയ്യാം എന്ന തീരുമാനത്തിലാണ്'