മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് നിഹാരിക സംഭാവന നല്‍കുന്നു ജെ ചിഞ്ചുറാണി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
Kerala

'രണ്ടു വര്‍ഷത്തെ സമ്പാദ്യം'; കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകള്‍ മന്ത്രിക്ക് നല്‍കി കൊച്ചുമിടുക്കി

തന്റെ രണ്ട് വര്‍ഷത്തെ കുടുക്ക സമ്പാദ്യമായ 2488 രൂപയുടെ നാണയത്തുട്ടുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് ആ കുഞ്ഞു മനസ്സിന് ഒരുപക്ഷേ അറിയില്ലായിരിക്കാം, എങ്കിലും സഹജീവികളോടുള്ള സ്‌നേഹവും, കരുതലും, നന്മയും ആവോളം ഉണ്ട് നിഹാരികക്ക്. കുടുക്കയില്‍ സ്വരൂപിച്ച തന്റെ ചെറിയ സമ്പാദ്യം വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് കലൂര്‍ മേരിലാന്‍ഡ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നിഹാരിക അമാല്‍ജിന്‍ എന്ന കൊച്ചു മിടുക്കി.

പോത്താനിക്കാട് വെറ്റിനറി ഡിസ്‌പെന്‍സറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചു റാണിയ്ക്കാണ് നിഹാരിക തന്റെ കുഞ്ഞുസമ്പാദ്യം കൈമാറിയത്. തന്റെ രണ്ട് വര്‍ഷത്തെ കുടുക്ക സമ്പാദ്യമായ 2488 രൂപയുടെ നാണയത്തുട്ടുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ നെടുവക്കാട് മൂന്നാം വാര്‍ഡില്‍ കൊച്ചുവീട്ടില്‍ കെകെ വേണു കൊച്ചു വിട്ടിലിന്റെ ചെറുമകളാണ് നിഹാരിക. അമല്‍ ജിന്‍ ആണ് അച്ഛ9. അമ്മ അഞ്ചിത. പോത്താനിക്കാട് ഫാര്‍മേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തിലെ വേദിയിലാണ് സഹായം മന്ത്രി ഏറ്റുവാങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'