Kerala

3 ലക്ഷം കൊടുത്താൻ ആറു ലക്ഷത്തിന്റെ കള്ളനോട്ട്, കെണിയൊരുക്കി പൊലീസ്; അന്തർ സംസ്ഥാന കള്ളനോട്ട് സംഘം പിടിയിൽ

കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് സംഘത്തിന് പൊലീസ് വലവിരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; അന്തർ സംസ്ഥാന കള്ളനോട്ട് സംഘത്തെ വലയിലാക്കി പൊലീസ്. 3 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറം​ഗ സംഘമാണ് പിടിയിലായത്. ഇടുക്കി ജില്ലാ പൊലീസിന്റെ നാർകോട്ടിക് സ്ക്വാഡും കമ്പംമെട്ട് പൊലീസും ചേർന്നു നടത്തിയ നീക്കത്തിലാണ് തമിഴ്നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘം പിടിയിലായത്. 

തമിഴ്നാട്ടിൽ നിന്നു കള്ളനോട്ട് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ചു ലഭിച്ച സൂചനയെ തുടർന്നാണ് ഓപ്പറേഷൻ ഫേക് നോട്ട്  ആവിഷ്കരിച്ചത്. കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് സംഘത്തിന് പൊലീസ് വലവിരിക്കുകയായിരുന്നു. 3 ലക്ഷം രൂപ നൽകിയാൽ 6 ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിക്കാമെന്നു സംഘം അറിയിച്ചു.  1.5 ലക്ഷം രൂപ നൽകാമെന്നു പൊലീസ് അറിയിച്ചു. പണം കൈമാറാനെത്തിയപ്പോഴാണ് ആറംഗം സംഘം വലയിലായത്.

കോയമ്പത്തൂർ സ്വദേശികളായ ചുരുളി (32), ചിന്നമന്നൂർ മഹാരാജൻ (32), കുമളി സ്വദേശി സെബാസ്റ്റ്യൻ (42), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി ( 53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53) എന്നിവരാണു പിടിയിലായത്. ഇവരുടെ വാഹനത്തിന്റെ മുകൾഭാഗത്തെ രഹസ്യ അറയിൽ 1 ലക്ഷം രൂപ കണ്ടെത്തി. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 100 രൂപ നോട്ടിന്റെ 30 കെട്ടുകളാണു പിടിച്ചെടുത്തത്. ഇവരോടൊപ്പം എത്തിയ 2 പേർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് 2 ലക്ഷം രൂപയും കള്ളനോട്ട് കടത്താൻ ഉപയോഗിച്ച 2 വാഹനങ്ങളും  പിടിച്ചെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു