പ്രതീകാത്മക ചിത്രം 
Kerala

5 വര്‍ഷത്തിനിടെ 60 പേര്‍ പീഡിപ്പിച്ചു; കായിക താരത്തിന്റെ വെളിപ്പെടുത്തല്‍; 18 കാരിയുടെ പരാതിയില്‍ അഞ്ച് പേര്‍ പിടിയില്‍

പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കായിക താരമായ പതിനെട്ടുകാരിയെ അഞ്ച് വര്‍ഷമായി 60ലേറെ പേര്‍ പീഡിപ്പിച്ചെന്ന് പരാതി. 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായെന്നാണ് വിവരം. പെണ്‍കുട്ടിയുടെ നഗ്നന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.

ശിശുക്ഷേമ സമിതിക്കു മുമ്പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിക്കു 13 വയസുള്ളപ്പോള്‍, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.

പ്രാഥമിക പരിശോധനയില്‍ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്