അബ്ദുൽ അസീസ് MDMA 
Kerala

63 ഗ്രാം എംഡിഎംഎ കൈവശം വച്ച് വിൽപ്പന: പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും

എം‍ഡിഎംഎ സഹിതം മഞ്ചേശ്വരം പൊലീസ് 2024ൽ പിടികൂടിയ കേസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കാസർകോട്: ലഹരിമരുന്നായ എംഡിഎംഎ അനധികൃതമായി കൈവശം വെച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. ഉപ്പള മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുൽ അസീസിനെയാണ് (29) കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വിനായക റാവു ആർ ശിക്ഷിച്ചത്.

2024 മാർച്ച് 9ന് വൈകീട്ട് 7.25ഓടെ കുഞ്ചത്തൂർ ഗ്രാമത്തിൽ വെച്ചാണ് അബ്ദുൽ അസീസിനെ 63 ഗ്രാം എം‍ഡിഎംഎ സഹിതം മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന ടോൽസൺ പി ജോസഫ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേസിൽ, അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മഞ്ചേശ്വരം ഇൻസ്‌പെക്ടർ ആയിരുന്ന അനൂപ് കുമാർ ഇ ആണ്.

എൻഡിപിഎസ് ആക്ട് സെക്ഷൻ 22(സി) പ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പിഴ അടച്ചില്ലെങ്കിൽ, അധികമായി ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വേണുഗോപാലൻ പി ഹാജരായി.

Drug Trafficking: Man Sentenced to 10 Years RI, ₹1 Lakh Fine for Possessing 63g MDMA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

അതിവേഗ റെയിൽ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?

യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; പൊലീസ് അന്വേഷണം

36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍